Quantcast

ശങ്കര്‍-രജനീകാന്ത് കൂട്ടുകെട്ടിന്റെ 2.0 തിയറ്ററുകളില്‍

കേരളത്തില്‍ മാത്രം 400ലധികം കേന്ദ്രങ്ങളിലാണ് ചിത്രത്തിന്റെ റിലീസ്. പുലര്‍ച്ചെ നാല് മുതല്‍ ഫാന്‍സ് ഷോ തുടങ്ങി.

MediaOne Logo

Web Desk

  • Published:

    29 Nov 2018 2:00 AM GMT

ശങ്കര്‍-രജനീകാന്ത് കൂട്ടുകെട്ടിന്റെ 2.0 തിയറ്ററുകളില്‍
X

ശങ്കര്‍-രജനീകാന്ത് കൂട്ടുകെട്ടിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0യുടെ പ്രദര്‍ശനം തുടങ്ങി. കേരളത്തില്‍ മാത്രം 400ലധികം കേന്ദ്രങ്ങളിലാണ് ചിത്രത്തിന്റെ റിലീസ്. പുലര്‍ച്ചെ നാല് മുതല്‍ ഫാന്‍സ് ഷോ തുടങ്ങി. ഇന്ത്യയിലെ ഏറ്റവും പണം മുടക്കി ചിത്രമെന്ന റെക്കോഡോടെയാണ് ശങ്കര്‍-രജനീകാന്ത് കൂട്ടുകെട്ടിന്റെ 2.0 തിയറ്ററുകളിലെത്തുന്നത്.

ഇന്ത്യയിലും വിദേശത്തുമായി 10000ത്തിലധികം സ്ക്രീനുകളിലാണ് ചിത്രമെത്തുന്നത്. കേരളത്തില്‍ മാത്രം 450 ഇടങ്ങളിലാണ് റിലീസ്.പുലര്‍ച്ചെ നാല് മണി മുതല്‍ തന്നെ ഫാന്‍സ് ഷോ തുടങ്ങിയിരുന്നു . സീറ്റുറപ്പിക്കാനായി ഇന്നലെ രാത്രി മുതല്‍ തന്നെ രജനി ആരാധകര്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിന് മുന്നില്‍ ക്യൂ തുടങ്ങിയിരുന്നു. മൊബൈല്‍ ഫോണ്‍ റേഡിയേഷനെ കുറിച്ചും അതുണ്ടാക്കുന്ന ഭവിഷ്യത്തുകളെകുറിച്ചുമാണ് ചിത്രം പറയുന്നത്.അക്ഷയ് കുമാറാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ആമി ജാക്സണാണ് നായിക. കലാഭവന്‍ ഷാജോണും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. എ.ആര്‍ റഹ്മാനാണ് സംഗീതം. ശബ്ദ മിശ്രണം റസൂല്‍ പൂക്കുട്ടിയും. 543 കോടി മുതല്‍ മുടക്കിലൊരുങ്ങിയ ചിത്രം റിലീസിന് മുന്‍പെ 490 കോടി നേടിയിട്ടുണ്ട്.

ये भी पà¥�ें- റിലീസിന് മുന്‍പേ 120 കോടി വാരി രജനികാന്തിന്റെ 2.0

ये भी पà¥�ें- 2.0 ശങ്കറിന്‍റെ കരിയറിലെ ഏറ്റവും ചെറിയ സിനിമ

ये भी पà¥�ें- കിടിലന്‍ ആക്ഷന്‍ രംഗങ്ങളും കണ്ണഞ്ചിക്കുന്ന വിഷ്വല്‍ ഇഫക്റ്റും; 2.0 ട്രെയിലറെത്തി‌

TAGS :

Next Story