Quantcast

നാട്യങ്ങളില്ലാത്ത നടിയാണ് കത്രീനയെന്ന് അനുഷ്ക ശര്‍മ്മ

ഷാരൂഖ് ഖാന്‍ നായകനായ സീറോയില്‍ അനുഷ്കയും കത്രീനയുമാണ് നായികമാര്‍. 

MediaOne Logo

Web Desk

  • Published:

    29 Nov 2018 5:24 AM

നാട്യങ്ങളില്ലാത്ത നടിയാണ് കത്രീനയെന്ന് അനുഷ്ക ശര്‍മ്മ
X

സിനിമയില്‍ അല്ലാതെ ജീവിതത്തില്‍ അഭിനയിക്കാനറിയാത്ത നടിയാണ് കത്രീന കൈഫെന്ന് അനുഷ്ക ശര്‍മ്മ. അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ വളരെ എളുപ്പമാണ്. അവര്‍ വളരെ ഊര്‍ജ്ജസ്വലയാണ്. അതുകൊണ്ട് കത്രീനയുടെ സാന്നിധ്യം വളരെ കംഫര്‍ട്ട് ആയി തോന്നിയിരുന്നു...അനുഷ്ക കൂട്ടിച്ചേര്‍ത്തു.

ഷാരൂഖ് ഖാന്‍ നായകനായ സീറോയില്‍ അനുഷ്കയും കത്രീനയുമാണ് നായികമാര്‍. സെറിബ്രല്‍ പാള്‍സി ബാധിച്ച ആഫിയ എന്ന കഥാപാത്രത്തെയാണ് അനുഷ്ക അവതരിപ്പിക്കുന്നത്. ശരിക്കും ആ റോള്‍ വെല്ലുവിളിയാണെന്നാണ് താരത്തിന്റെ അഭിപ്രായം. ആ കഥാപാത്രത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തില്‍ നിന്നു കൊണ്ട് അവതരിപ്പിക്കുക എന്നത് ബുദ്ധിമുട്ടായിരുന്നുവെന്നും അനുഷ്ക പറയുന്നു.

ശാരീരികമായ വെല്ലുവിളികളുണ്ടെങ്കിലും ആഫിയ ബുദ്ധിമതിയും സുന്ദരിയുമാണ്. സംവിധായകന്റെ കാഴ്ചയിലാണ് ആ കഥാപാത്രത്തെ താന്‍ സ്വീകരിച്ചത്. ഈ കഥാപാത്രത്തിന് വേണ്ടി ഒത്തിരി നിരീക്ഷണങ്ങള്‍ നടത്തിയെന്നും അനുഷ്ക പറഞ്ഞു. മുന്‍പ് ജബ് തക് ഹേ ജാന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഷാരൂഖ്,കത്രീന, അനുഷ്ക എന്നിവര്‍ ഒന്നിച്ചത്. ഈ ചിത്രവും ഹിറ്റായിരുന്നു.

ये भी पà¥�ें- പ്രേതമായി അനുഷ്ക ശര്‍മ; ട്രെയിലര്‍ കാണാം

ये भी पà¥�ें- കത്രീന ഫേസ്ബുക്കിലെത്തി

TAGS :

Next Story