Quantcast

കൊറേ നിഷ്കളങ്കത + കൊറേ സ്നേഹം + സ്വല്പം കുരുട്ടുബുദ്ധി; ദേ ഇതാണ് ഹമീദ്

ടൊവിനോയുടെ ഉമ്മയായി വേഷമിടുന്നത് മലയാളികളുടെ പ്രിയതാരം ഉര്‍വ്വശിയാണ്.

MediaOne Logo

Web Desk

  • Published:

    1 Dec 2018 5:42 AM GMT

കൊറേ നിഷ്കളങ്കത + കൊറേ സ്നേഹം + സ്വല്പം കുരുട്ടുബുദ്ധി; ദേ ഇതാണ് ഹമീദ്
X

ടൊവിനോ തോമസ് നായകനാകുന്ന എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടു. ഹമീദ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. ''ഇതാണ് നമ്മുടെ ഹമീദ്.. ആള് ഭയങ്കര നിഷ്കളങ്കനൊക്കെയാണെങ്കിലും അത്ര പാവമൊന്നും അല്ലാട്ടോ.. കൊറേ നിഷ്കളങ്കത + കൊറേ സ്നേഹം + സ്വല്പം കുരുട്ടുബുദ്ധി = ഹമീദ്,ഇതാണ് ഫോർമുല!'' എന്ന അടിക്കുറിപ്പോടെയാണ് ഹമീദിന്റെ പോസ്റ്റര്‍ പുറത്തിവിട്ടിരിക്കുന്നത്.

ടൊവിനോയുടെ ഉമ്മയായി വേഷമിടുന്നത് മലയാളികളുടെ പ്രിയതാരം ഉര്‍വ്വശിയാണ്. ആയിഷ എന്ന കഥാപാത്രത്തെയാണ് ഉര്‍വ്വശി അവതരിപ്പിക്കുന്നത്. ആയിഷ ഉര്‍വ്വശിയുടെ ശക്തമായ തിരിച്ചുവരവായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ന്യൂബി സായ്പ്രിയയാണ് ടൊവിനോയുടെ നായിക. തലശ്ശേരി, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളാണ് പ്രധാന ഷൂട്ടിങ് ലൊക്കേഷനുകള്‍. സിദ്ധിഖ്, ഹരീഷ് കണാരന്‍, ദിലീഷ് പോത്തന്‍, മാമുക്കോയ, ശാന്തി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നവാഗതനായ ജോസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസംബര്‍ 21ന് എന്റെ ഉമ്മാന്റെ പേര് തിയറ്ററുകളിലെത്തും.

ये भी पà¥�ें- ടോവിനോയുടെ ‘എന്റെ ഉമ്മാന്റെ പേര്’; ഫസ്റ്റ് ലുക്ക് കാണാം 

ये भी पà¥�ें- ഉമ്മയും മോനും ഇനി വെള്ളിത്തിരയില്‍; എന്റെ ഉമ്മാന്റെ പേരിന്റെ ചിത്രീകരണം പൂര്‍ത്തിയായി 

TAGS :

Next Story