പ്രിയങ്ക ചോപ്രയും നിക് ജൊനാസും വിവാഹിതരായി
കൃസ്ത്യന്‍ ആചാരപ്രകാരം നടന്ന വിവാഹ ചടങ്ങുകള്‍ക്കു ശേഷം ഇന്ന് ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളും നടക്കും
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസും വിവാഹിതരായി. ജോഡ്പൂരിലെ ഉമൈദ്ഭവന്‍ പാലസില്‍ കൃസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം സിനിമാ സുഹൃത്തുക്കളുമടക്കം ചുരങ്ങിയ ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ജോഡ്പൂരിലെ ഉമൈദ്ഭവന്‍ പാലസില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു ആരാധകര്‍ കാത്തിരുന്ന വിവാഹം. മുംബൈയില്‍ പ്രിയങ്കയുടെ വസതിയില്‍ നടന്ന വിവാഹ നിശ്ചയത്തിന് ശേഷം നാലുമാസം കഴിഞ്ഞാണ് ഇപ്പോള്‍ വിവാഹം നടക്കുന്നത്.
ബോളിവുഡ് നടിയും മുന്‍ ലോകസുന്ദരിയുമായ പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകനും പാട്ടെഴുത്തുകാരനുമായ നിക് ജൊനാസും കഴിഞ്ഞ വർഷം ന്യൂയോർക്കിൽ വെച്ചാണ് പരിചയപ്പെട്ടത്. അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇരുവരും ജോഡ്പുർ സന്ദർശിച്ചിരുന്നു. ഈ സന്ദർഭത്തിലാണ് തങ്ങളുടെ വിവാഹ വേദി ഇതു തന്നെയാക്കാമെന്ന്
ഇരുവരും തീരുമാനിച്ചത്.
കൃസ്ത്യന്‍ ആചാരപ്രകാരം നടന്ന വിവാഹ ചടങ്ങുകള്‍ക്കു ശേഷം ഇന്ന് ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളും നടക്കും. ഇന്ത്യയിലെ വിവാഹ സത്കാരത്തിനും ആഘോഷത്തിനും ശേഷം ന്യൂയോര്‍ക്കിലും സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടിയൊരുക്കാന്‍ യുവ ദമ്പതികള്‍ക്ക് പദ്ധതിയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16