Quantcast

വില്ലത്തരവും മണ്ടത്തരവുമില്ല, പ്രണയം പടര്‍ത്തുന്ന നായകനായി ഷറഫുദ്ദീന്‍; നീയും ഞാനും പോസ്റ്റര്‍ പുറത്തുവിട്ടു 

എ.കെ സാജനാണ് ‘നീയും ഞാനും’ എന്ന ചിത്രത്തിന്റെ സംവിധാനം.

MediaOne Logo

Web Desk

  • Published:

    3 Dec 2018 6:10 AM

വില്ലത്തരവും മണ്ടത്തരവുമില്ല, പ്രണയം പടര്‍ത്തുന്ന നായകനായി ഷറഫുദ്ദീന്‍; നീയും ഞാനും പോസ്റ്റര്‍ പുറത്തുവിട്ടു 
X

പ്രേമത്തിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടനാണ് ഷറഫുദ്ദീന്‍. പിന്നീട് വന്ന ചിത്രങ്ങളിലെല്ലാം നിഷ്ക്കളങ്കമായ ഹാസ്യം കൊണ്ട് ഷറഫു പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു. പക്ഷേ ആ ഇഷ്ടമെല്ലാം കളയുന്നതായിരുന്നു വരത്തനിലെ വില്ലന്‍ കഥാപാത്രം. വില്ലത്തരവും ഹാസ്യവും എല്ലാം വിട്ട് ഫറഫുദ്ദീന്‍ നായകനാവുകയാണ്. ‘നീയും ഞാനും’ എന്നാണ് ചിത്രത്തിന്റെ പേര്. അനു സിത്താരയാണ്. ‘നീയും ഞാനും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മെഗാതാരം മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

അഡ്വഞ്ചറായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. തട്ടമിട്ട് ചെറുചിരിയോടെ നടന്നു നീങ്ങുന്ന അനു സിത്താരയും കൈയില്‍ കാറ്റാടിയുമായി ഇടവഴിയില്‍ നില്‍ക്കുന്ന ഷറഫുദ്ദീനെയും പോസ്റ്ററില്‍ കാണാം. എ.കെ സാജനാണ് ‘നീയും ഞാനും’ എന്ന ചിത്രത്തിന്റെ സംവിധാനം.വിനു തോമസ് സംഗീതം പകര്‍ന്നിരിക്കുന്നു. ക്ലിന്റോ ആന്റണിയാണ് ഛായാഗ്രഹണം. ചിത്രം ജനുവരിയില്‍ തിയറ്ററുകളിലെത്തും.

സിജു വിത്സന്‍, അജു വര്‍ഗീസ്, ദിലീഷ് പോത്തന്‍, സോഹന്‍ സീനുലാല്‍, കലാഭവന്‍ ഹനീഫ്, സുധി, വിഷ്ണു ഉണ്ണികൃഷ്ണന്‍, സുരഭി തുടങ്ങിയവരും ചിത്രത്തിലുണ്ട്. കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ये भी पà¥�ें- ഫറഫുദ്ദീന്‍ നായകനാകുന്നു; സംവിധാനം എ.കെ സാജന്‍

TAGS :

Next Story