Quantcast

ഒരു നാട്ടിന്‍പുറത്തെ, അല്ല തട്ടിന്‍പുറത്തെ കാഴ്ചകളുമായി മുത്തുമണി രാധേ..

വിജേഷ് ഗോപാലാണ് പാട്ട് പാടിയിരിക്കുന്നത്. ബി.ആര്‍ പ്രസാദിന്റെ വരികള്‍ക്ക് ദീപാങ്കുരന്‍ ഈണമിട്ടിരിക്കുന്നു

MediaOne Logo

Web Desk

  • Published:

    5 Dec 2018 4:28 AM GMT

ഒരു നാട്ടിന്‍പുറത്തെ, അല്ല തട്ടിന്‍പുറത്തെ കാഴ്ചകളുമായി മുത്തുമണി രാധേ..
X

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘തട്ടുംപുറത്ത് അച്യുതനിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മുത്തുമണി രാധേ’ എന്ന് തുടങ്ങുന്ന ഗാനമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വിജേഷ് ഗോപാലാണ് പാട്ട് പാടിയിരിക്കുന്നത്. ബി.ആര്‍ പ്രസാദിന്റെ വരികള്‍ക്ക് ദീപാങ്കുരന്‍ ഈണമിട്ടിരിക്കുന്നു. കുഞ്ചാക്കോ ബോബന്‍, ബിന്ദു പണിക്കര്‍, താരാ കല്യാണ്‍ എന്നിവരാണ് ഗാനരംഗത്തിലുള്ളത്.

‘എല്‍സമ്മ എന്ന ആണ്‍കുട്ടി’, ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ ജോസ്-ചാക്കോച്ചന്‍ കൂട്ടുകെട്ടിലിറങ്ങുന്ന ചിത്രമാണ് തട്ടുംപുറത്ത് അച്യുതന്‍. ഈ രണ്ട് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ എം സിന്ധുരാജ് തന്നെയാണ് ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. ഷെബിന്‍ ബക്കറാണ് നിര്‍മ്മാണം.

TAGS :

Next Story