Quantcast

ജീവിതം മാറ്റി മറിച്ച ഡേര്‍ട്ടി പിക്ചര്‍: വിദ്യാ ബാലന്‍

2011 ഡിസംബര്‍ 2. ഏഴുവര്‍ഷം മുമ്പുള്ള ഈ ദിവസത്തിലാണ് ‘’ദ് ഡേര്‍ട്ടി പിക്ചര്‍’’ എന്ന ചിത്രം റിലീസ് ചെയ്തത്.

MediaOne Logo

Web Desk

  • Published:

    5 Dec 2018 5:47 AM GMT

ജീവിതം മാറ്റി മറിച്ച ഡേര്‍ട്ടി പിക്ചര്‍: വിദ്യാ ബാലന്‍
X

സീറോ സൈസ് നായികമാര്‍ക്കിടയിലേക്കാണ് മലയാളിയായ വിദ്യാ ബാലന്‍ അല്‍പം തടിയുമായെത്തി ബോളിവുഡിനെ ഞെട്ടിച്ചത്. പക്ഷേ തടിയിലല്ല കാര്യം അഭിനയത്തിലാണ് സംഗതിയെന്ന് വിദ്യ പലവട്ടം തെളിയിച്ചു. തകര്‍പ്പന്‍ പ്രകടനത്തിലൂടെ ദേശീയ പുരസ്കാരം വാങ്ങി വിമര്‍ശകരെ പോലും ഞെട്ടിച്ചു. ഡേര്‍ട്ടി പിക്ചര്‍ എല്ലാം കൊണ്ടും വിദ്യയുടെ കരിയര്‍ തന്നെ മാറ്റിയ ചിത്രമായിരുന്നു. 2011 ഡിസംബര്‍ 2നായിരുന്നു ഡേര്‍ട്ടി പിക്ചര്‍ തിയറ്ററുകളിലെത്തിയത്. ചിത്രം റിലീസ് ചെയ്ത് ഏഴ് വര്‍ഷം പിന്നിട്ട വേളയില്‍ വിദ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു.

'2011 ഡിസംബര്‍ 2. ഏഴുവര്‍ഷം മുമ്പുള്ള ഈ ദിവസത്തിലാണ് ''ദ് ഡേര്‍ട്ടി പിക്ചര്‍'' എന്ന ചിത്രം റിലീസ് ചെയ്തത്. എന്റെ ജീവിതമാകെ മാറ്റി മറിച്ച ദിവസമായിരുന്നു അത്. എപ്പോഴും ആരെങ്കിലുമൊക്കെ ചോദിക്കും അതെങ്ങനെ ചെയ്തുവെന്ന്. പക്ഷേ അവരോടൊക്കെ എന്തു പറയണമെന്ന് എനിക്കറിയില്ല. സംവിധായകന്‍‌ മിലനാണ് എന്നെ സഹായിച്ചത്. സില്‍ക്കിനോട് നീതി പുലര്‍ത്തുക എന്നതു മാത്രമായിരുന്നു എന്റെ മനസില്‍. സില്‍ക്കിനെ അവതരിപ്പിക്കാന്‍ എന്നെ തിരഞ്ഞെടുത്ത മിലനും നിര്‍മ്മാതാവ് ഏക്താ കപൂറിനും വേണ്ടി ഞാനതു ചെയ്തു'

ഒരു പക്ഷിയെപ്പോലെ സ്വതന്ത്രയായി പറക്കാനനുവദിച്ചതിന് മിലനോടും 1990 ലും 2011 ലും തനിക്ക് അഭിനയിക്കാന്‍ അവസരം നല്‍കിയ ഏക്ത കപൂറിനോടുമുള്ള നന്ദിയും കുറിപ്പിലൂടെ വിദ്യ പ്രകടിപ്പിക്കുന്നു. മിലന്‍ ഒരിക്കലും തന്നെ തളര്‍ന്നു പോകാന്‍ അനുവദിച്ചിരുന്നില്ലെന്നും ഒരുപാടുയരത്തില്‍ സ്വതന്ത്രയായി പറക്കുന്ന പക്ഷിയായി തന്നെ ഉയര്‍ത്തിയത് മിലനാണെന്നും വിദ്യ പറയുന്നു. 1990 ല്‍ ഹം പാഞ്ച് എന്ന ടെലിവിഷന്‍ സീരീസില്‍ തനിക്ക് അവസരം നല്‍കിയത് ഏക്താ കപൂര്‍ ആണെന്നും ഹം പാഞ്ചിനെക്കുറിച്ച് ഓര്‍ക്കാതെ തനിക്ക് ഡേര്‍ട്ടി പിക്ചറിനെക്കുറിച്ച് ഓര്‍ക്കാന്‍ സാധിക്കില്ലെന്നും വിദ്യയുടെ കുറിപ്പില്‍ പറയുന്നു.

On the 2nd December 2011,7 years ago , #TheDirtyPicture released and changed my life forever ☀️.But everytime someone...

Posted by Vidya Balan on Sunday, December 2, 2018

ये भी पà¥�ें- ഇന്ദിരയാകാന്‍ ഒരുങ്ങി വിദ്യാ ബാലന്‍

ये भी पà¥�ें- വിദ്യാ ബാലന്‍റെ ബീഗം ജാന്‍ വെള്ളിയാഴ്ചയെത്തും

TAGS :

Next Story