Quantcast

റഹ്മാനെ ഞെട്ടിച്ച ആ ഗായിക സിനിമയിലേക്ക്; വീഡിയോ കാണാം

പുതുതായി ഇറങ്ങാൻ പോകുന്ന ‘പലാസ 1978’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമ പിന്നണി ഗാന രംഗത്ത് ബേബി അരങ്ങേറ്റം കുറിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    6 Dec 2018 5:37 AM GMT

റഹ്മാനെ ഞെട്ടിച്ച ആ ഗായിക സിനിമയിലേക്ക്; വീഡിയോ കാണാം
X

‘എന്നവളെ..’ പാട്ടിന്റെ തെലുങ്ക് പാടി സംഗീത മാന്ത്രികന്‍ എ.ആര്‍ റഹ്മാനെ ഞെട്ടിച്ച ഗോദാവരി സ്വദേശിനി ബേബി സിനിമയിലേക്ക്. പുതുതായി ഇറങ്ങാൻ പോകുന്ന ‘പലാസ 1978’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമ പിന്നണി ഗാന രംഗത്ത് ബേബി അരങ്ങേറ്റം കുറിക്കുന്നത്. ബേബി സ്റ്റുഡിയോയില്‍ പാടുന്നതിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. റെക്കോഡിംഗ് സ്റ്റുഡിയോയിലും തഴക്കം വന്ന ഗായികയെ പോലെ വളരെ മനോഹരമായിട്ടാണ് ബേബി പാടുന്നത്.

കാതലന്‍ എന്ന തമിഴ് ചിത്രത്തന്റെ തെലുങ്ക് പതിപ്പായ പ്രേമിക്കുഡുവിലെ എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ‘ഓ ചെലിയ’ എന്ന ഗാനമാണ് ബേബി പാടിയത്. തമിഴിലെ ‘എന്നവളെ...’ എന്ന പാട്ടിന്റെ തെലുങ്ക് പതിപ്പായ ഈ പാട്ട് എ.ആര്‍ റഹ്മാനാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അതിനു മുന്‍പ് തന്നെ ബേബിയുടെ പാട്ട് വൈറലായിരുന്നു. ഗോദാവരി ജില്ലയിലെ വടിസാളേവരു സ്വദേശിയാണ് ബേബി. ബേബിയുടെ പാട്ടിനെ ആരാധകര്‍ ഏറ്റെടുത്തത് പെട്ടെന്നായിരുന്നു. തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ കടുത്ത ആരാധികയായ ബേബിയെ കാണാന്‍ ഈയിടെ ചീരു തന്നെ എത്തിയതും വാര്‍ത്തയായിരുന്നു.

ये भी पà¥�ें- എ.ആര്‍ റഹ്മാനെ അതിശയിപ്പിച്ച ബേബി ചേച്ചിയെ ചിരഞ്ജീവി കണ്ടപ്പോള്‍

ये भी पà¥�ें- എന്നവളെ പാട്ടിന്റെ തെലുങ്ക് പാടി റഹ്മാനെ പോലും അതിശയിപ്പിച്ച ഗായിക

TAGS :

Next Story