വിജയ് സൂപ്പറും പൗർണ്ണമിയും; ചിത്രത്തിലെ സൂപ്പര്‍ പാട്ടെത്തി
എന്താണീ മൌനം എന്നു തുടങ്ങുന്ന എന്ന പാട്ട് പാടിയിരിക്കുന്നത് കാര്‍ത്തികും ഷാരോണ്‍ ജോസഫും ചേര്‍ന്നാണ്.
ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും ജോഡികളാകുന്ന വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. എന്താണീ മൌനം എന്നു തുടങ്ങുന്ന എന്ന പാട്ട് പാടിയിരിക്കുന്നത് കാര്‍ത്തികും ഷാരോണ്‍ ജോസഫും ചേര്‍ന്നാണ്. ജിസ് ജോയിയുടെ വരികള്‍ക്ക് പ്രിന്‍സ് ജോര്‍ജ്ജാണ് ഈണമിട്ടിരിക്കുന്നത്.
ബൈസിക്കിൾ തീവ്‌സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിസ് ജോയ്-ആസിഫ് അലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് സൂപ്പറും പൗർണ്ണമിയും. നിർമാണം ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ സുനിലാണ്. സിദ്ദിഖ്,ബാലു വർഗീസ്, അജു വർഗീസ്, രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ये à¤à¥€ पà¥�ें- വിജയ് സൂപ്പറും പൗർണ്ണമിയും.. പേര് പോലെ വ്യത്യസ്തമാണ് സിനിമയുടെ ട്രൈലറും
Next Story
Adjust Story Font
16