മഴ വരണുണ്ടേ...തട്ടുംപുറത്ത് അച്യുതനിലെ പനച്ചൂരാന്റെ പാട്ട്
ഗാനത്തിന്റെ വരികളും പനച്ചൂരാന്റെതാണ്.ദീപാങ്കുരനാണ് സംഗീതം.
ലാൽ ജോസ്-ചാക്കോച്ചൻ ടീമിന്റെ ഏറ്റവും പുതിയ ചിത്രമായ തട്ടുംപുറത്ത് അച്യുതനിലെ പുതിയ പാട്ട് പുറത്തിറങ്ങി. മഴ വരണുണ്ടേ എന്നു തുടങ്ങുന്ന പാട്ട് അനില്‍ പനച്ചൂരാനാണ് പാടിയിരിക്കുന്നത്. ഗാനത്തിന്റെ വരികളും പനച്ചൂരാന്റെതാണ്.ദീപാങ്കുരനാണ് സംഗീതം.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എം.സിന്ധുരാജാണ്. നേരത്തെ ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയ എൽസമ്മ എന്ന ആണ്കുട്ടി,പുള്ളിപുലിയും ആട്ടിൻകുട്ടികളും എന്ന ചിത്രത്തിനും തിരക്കഥ ഒരുക്കിയത് സിന്ധുരാജായിരുന്നു. ഷെബിന്‍ ബക്കറാണ് നിര്‍മ്മാണം. ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും.
Next Story
Adjust Story Font
16