നാഷണൽ റേഡിയോ ചാർട്ടിൽ ഇടം പിടിക്കുന്ന ആദ്യ തമിഴ് ആൽബമായി പേട്ട
ചിത്രത്തിന്റെ പോസ്റ്ററും ട്രയിലറും ഗാനങ്ങളുമെല്ലാം ഇതിനോടകം തന്നെ ഹിറ്റായിരുന്നു
സ്റ്റൈല്‍ മന്നന്‍ നായകനാകുന്ന പേട്ടയെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രം തിയറ്ററിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒരു റെക്കോഡ് കൂടി തേടിയെത്തിയിരിക്കുകയാണ്. മറ്റൊരു തമിഴ് ചിത്രത്തിനും നേടാൻ കഴിയാത്ത ഒരു നേട്ടവും കൈവരിച്ചിരിക്കുകയാണ് പേട്ട. നാഷണൽ റേഡിയോ ചാർട്ടിൽ ഇടം പിടിക്കുന്ന ആദ്യ തമിഴ് ആൽബമായിരിക്കുകയാണ് പേട്ട. ചിത്രത്തിന്റെ പോസ്റ്ററും ട്രയിലറും ഗാനങ്ങളുമെല്ലാം ഇതിനോടകം തന്നെ ഹിറ്റായിരുന്നു.
കാർത്തിക് സുബ്ബരാജ് തിരക്കഥ എഴുതി അദ്ദേഹം തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിമ്രാന്‍,തൃഷ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാസുദ്ധീൻ സിദ്ധിഖി, ബോബി സിംഹ എന്നിവരും വേഷമിടുന്നുണ്ട്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമാണം. തിരുവാണ് ക്യാമറ.
ये à¤à¥€ पà¥�ें- പഴയ രജനിയോ ഇത്; കൊമ്പന്‍ മീശയും നെറ്റിയില്‍ കുറിയുമായി സ്റ്റൈല്‍ മന്നന്റെ ‘പേട്ട’ ലുക്ക്
ये à¤à¥€ पà¥�ें- രജനികാന്ത് വീണ്ടും മാസ്സ് ലുക്കിൽ; ‘പേട്ട’യുടെ മോഷൻ പോസ്റ്ററിന് വൻ വരവേൽപ്പ്
Next Story
Adjust Story Font
16