ഒരു പള്ളിപ്പെരുന്നാളിന്റെ ആഘോഷം മുഴുവനുമുണ്ട് ഈ പാട്ടില്‍
പുണ്യ റാസ എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.
ഒരു പെരുന്നാളിന്റെ മുഴുവന്‍ ഭംഗിയും ഏറ്റെടുത്ത് ലോനപ്പന്റെ മാമ്മോദീസയിലെ പുതിയ പാട്ട്. ഒരു പള്ളിപ്പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. പുണ്യ റാസ എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ഹരിനാരായണന്റെ വരികള്‍ക്ക് അല്‍ഫോന്‍സ് ജോസഫാണ് ഈണമിട്ടിരിക്കുന്നത്.
ജയറാമാണ് ലോനപ്പന്റെ മാമ്മോദീസയിലെ നായകന്‍. അന്ന രേഷ്മ രാജന്‍, ജോജു ജോര്‍ജ്ജ്, ശാന്തികൃഷ്ണ, കനിഹ, ദിലീഷ് പോത്തന്‍, നിഷ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ലിയോ തദേവൂസാണ് സംവിധാനം. നിര്‍മ്മാണം ഷിനോയ് മാത്യു.
Next Story
Adjust Story Font
16