Quantcast

പുലര്‍ച്ചെ കവരത്തി ദ്വീപിന് സമീപം കടലിൽ ലൂസിഫറിന്റെ ഫൈനൽ ഷോട്ട്!

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമാണം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി

MediaOne Logo

Web Desk

  • Published:

    21 Jan 2019 4:55 AM

പുലര്‍ച്ചെ കവരത്തി ദ്വീപിന് സമീപം കടലിൽ ലൂസിഫറിന്റെ ഫൈനൽ ഷോട്ട്!
X

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ ചിത്രങ്ങളിൽ ഒന്നാണ് പൃഥ്വിരാജ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ലൂസിഫർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമാണം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. പൃഥ്വിരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

കവരത്തി ദ്വീപിന് സമീപം കടലിൽ വെച്ച് പുലർച്ചെ 4.30ന് ആയിരുന്നു ഫൈനൽ ഷോട്ട് എടുത്തത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് നായിക. ടോവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്‌റോയ്‌, കലാഭവന്‍ ഷാജോണ്‍, സാനിയ അയ്യപ്പന്‍, നൈല ഉഷ, നന്ദു, സുനില്‍ സുഖദ, ബാല, വിജയ രാഘവന്‍, സായ് കുമാര്‍, ബാബുരാജ്, ജോയ് മാത്യ, ശിവജി ഗുരുവായൂര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംവിധായകന്‍ ഫാസില്‍ ചിത്രത്തില്‍ അതിഥി വേഷത്തിലുമെത്തുന്നു.

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് ലൂസിഫര്‍. ദീപക് ദേവാണ് സംഗീതം, ക്യാമറ സുജിത് വാസുദേവ്. ചിത്രം മാര്‍ച്ച് 28ന് തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

ये भी पà¥�ें- പൃഥ്വിക്ക് ലൂസിഫര്‍ ടീമിന്‍റെ പിറന്നാള്‍ സമ്മാനം; വീഡിയോ കാണാം

ये भी पà¥�ें- പൃഥ്വിരാജിന്‍റെ ലൂസിഫര്‍; ചിത്രീകരണം 18ന് തുടങ്ങും

ये भी पà¥�ें- മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രമായ ലൂസിഫര്‍; ഫസ്റ്റ് ലുക്ക് പുറത്ത് 

TAGS :

Next Story