Quantcast

സിനിമാ സെറ്റുകളില്‍ വച്ച് നിരവധി തവണ അധിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് കങ്കണ

തന്നെ അറിയിക്കുക പോലും ചെയ്യാതെ തന്റെ കഥാപാത്രങ്ങള്‍ക്ക് മറ്റാളുകളെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചിട്ടുണ്ട്. 

MediaOne Logo

Web Desk

  • Published:

    23 Jan 2019 6:23 AM GMT

സിനിമാ സെറ്റുകളില്‍ വച്ച് നിരവധി തവണ അധിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് കങ്കണ
X

സിനിമാ മേഖലക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദേശീയ പുരസ്കാര ജേതാവ് കൂടിയായ കങ്കണ റണൌട്ട്.സിനിമാ സെറ്റുകളില്‍ വെച്ച് നിരവധി തവണ അധിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ലൈംഗികാതിക്രമം അല്ലാത്തതിനാല്‍ മീ ടൂവില്‍ വരില്ലെന്നും കങ്കണ പറഞ്ഞു.

മനഃപൂര്‍വ്വം സമയം തെറ്റിച്ച് പറഞ്ഞ് ഷൂട്ടിങ്ങ് സെറ്റുകളില്‍ മണിക്കൂറുകളോളം ഇരുത്തിയതായും സിനിമാ സംബന്ധിയായ പരിപാടികള്‍ക്കും ട്രയിലര്‍ ലോഞ്ചുകള്‍ക്കും ക്ഷണിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെന്നും കങ്കണയുടെ വെളിപ്പെടുത്തല്‍. തന്നെ അറിയിക്കുക പോലും ചെയ്യാതെ തന്റെ കഥാപാത്രങ്ങള്‍ക്ക് മറ്റാളുകളെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചിട്ടുണ്ട്. ഡി.എൻ.എ ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തുറന്നടിച്ചത്.

മീ ടൂ മൂവ്‍മെന്റിന് പിന്നാലെ സിനിമാ മേഖലയിലെ പുരുഷന്മാര്‍ക്ക് ഭയമുണ്ടെന്നും ഇത് അങ്ങനെയൊന്നും അവസാനിക്കില്ലെന്നും അഭിമാനം ഇല്ലാതെയൊരു ജീവിതമില്ലെന്നാണ് വിശ്വാസമെന്നും കങ്കണ പറയുന്നു. സ്ത്രീകള്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ അവസാനിപ്പിക്കണം സിനിമാ ഷൂട്ടിങ്ങ് സെറ്റുകളില്‍ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരണമെന്നും അല്ലാതെ പ്രശ്നങ്ങള്‍ വ്യക്തിപരമായി പരിഹരിക്കാന്‍ കഴിയില്ലെന്നും കങ്കണ കൂട്ടി ചേർത്തു.

മണികര്‍ണിക: ദ ക്യൂന്‍ ഓഫ് ഝാന്‍സിയാണ് കങ്കണയുടെതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. കൃഷും കങ്കണയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ജനുവരി 25ന് തിയറ്ററുകളിലെത്തും.

ये भी पà¥�ें- എന്നെ വേട്ടയാടുന്നത് നിര്‍ത്തൂ, അല്ലെങ്കില്‍ ഞാന്‍ നിങ്ങളെ നശിപ്പിക്കും: കര്‍ണിസേനക്കെതിരെ കങ്കണ

ये भी पà¥�ें- ടെക്നീഷ്യന്‍മാര്‍ക്ക് പണം നല്‍കിയില്ലെങ്കില്‍ മണികര്‍ണിക പ്രമോട്ട് ചെയ്യില്ലെന്ന് കങ്കണ

ये भी पà¥�ें- ഹൃതികിനൊപ്പം ആരും ജോലി ചെയ്യരുത്; മീ ടുവില്‍ തുറന്നടിച്ച് കങ്കണ

TAGS :

Next Story