കപില്‍ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറാന്‍ ജീവ
രണ്‍വീര്‍ സിംഗ് കപിലിന്റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ തമിഴ് താരം ജീവയും പ്രധാന കഥാപാത്രമായി എത്തും
ഇന്ത്യന്‍ ക്രിക്കറ്റിന്റെ അമരക്കാരന്‍ കപില്‍ ദേവിന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തുന്നതായുള്ള വാര്‍ത്ത ഈയിടെയാണ് പുറത്ത് വന്നത്. രണ്‍വീര്‍ സിംഗ് കപിലിന്റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ തമിഴ് താരം ജീവയും പ്രധാന കഥാപാത്രമായി എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
മുന്‍ ഇന്ത്യന്‍ നായകനായിരുന്ന കപില്‍, ഇന്ത്യ കണ്ട മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായാണ് അറിയപ്പെടുന്നത്. കപില്‍ ദേവിന്റെ കീഴില്‍ 1983ല്‍ ലോക കിരീടം ഉയര്‍ത്തിയ ടീം ഇന്ത്യ, പിന്നീട് ലോക ക്രിക്കറ്റില്‍ തള്ളി കളയാനാകാത്ത ശക്തിയായി മാറുകയായിരുന്നു. കപിലിന്റെ സമകാലികനും ഓപ്പണിംഗ് ബാറ്റ്‌സ്മാനുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്തായാണ് ജീവ എത്തുന്നത്. ‘83’ എന്ന് പേരിട്ടിരിക്കുന്ന സിനിമ ജീവയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായിരിക്കും.
കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ദീപിക പദുക്കോണ്‍ ആണ്. മുന്‍ താരം ബല്‍വീന്ദര്‍ സിംഗ് സന്ധുവായി പഞ്ചാബി നടനും ഗായകനുമായ അമ്മി വിര്‍ക്ക് വേഷമിടും. ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി നവാസുദ്ദീന്‍ സിദ്ദീഖിയേ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും മറ്റു ചില ചിത്രങ്ങളുടെ തിരക്കു കാരണം താരം വേഷം നിരസിച്ചപ്പോള്‍, കോച്ചിന്റെ റോളിലേക്ക് പങ്കജ് ത്രിപാഠി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2020 ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
Adjust Story Font
16