Quantcast

വേദനിപ്പിക്കുന്ന താരാട്ടു പാട്ടായി ‘ഓമനതിങ്കള്‍ ‘; ബാലഭാസ്കറിന് സമര്‍പ്പിച്ചുള്ള ‘ചമത’ 

വേർപ്പാടിന്റെയും, വേദനയുടെയും ഈണത്തിൽ ഒരുക്കിയ പാട്ട്, ബാലഭാസ്ക്കറിന്റെയും മകളുടെയും വിയോഗം പശ്ചാത്തലമാക്കിയാണ് ചിത്രീകരിച്ചിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    17 Feb 2019 3:36 PM GMT

വേദനിപ്പിക്കുന്ന  താരാട്ടു പാട്ടായി ‘ഓമനതിങ്കള്‍ ‘;  ബാലഭാസ്കറിന് സമര്‍പ്പിച്ചുള്ള ‘ചമത’ 
X

മലയാളിയുടെ മനസ്സിൽ ഇന്നും മായാത്ത മുറിവായി കിടക്കുന്നുണ്ട് പ്രിയ കലാകാരൻ ബാലഭാസ്കറിന്റെ വിയോഗം. വാഹനാപകടത്തിൽ വിട പറഞ്ഞ ബാലഭാസ്ക്കറിന് സമർപ്പിച്ച് കൊണ്ട് ഇറക്കിയ ‘ചമത’ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെന്റായി കൊണ്ടിരിക്കുന്നത്. വിഖ്യാതമായ ‘ഓമനതിങ്കൾ കിടാവോ’ എന്ന ഇരയിമ്മൻ തമ്പിയുടെ താരാട്ടു പാട്ടാണ് വ്യത്യസ്തമായ ഈണത്തിലും പ്രമേയത്തിലും അവതരിപ്പിച്ചിട്ടുള്ളത്.

താരാട്ടു പാട്ടായി മലയാളികൾ കൊണ്ടു നടക്കുന്ന ഓമനതിങ്കൾ കിടാവിന് പുതിയ ഭാവം നൽകിയിരിക്കുകയാണ് ചമത. വേർപ്പാടിന്റെയും, വേദനയുടെയും ഈണത്തിൽ ഒരുക്കിയ പാട്ട്, ബാലഭാസ്ക്കറിന്റെയും മകളുടെയും വിയോഗം പശ്ചാത്തലമാക്കിയാണ് ചിത്രീകരിച്ചിട്ടുള്ളത്.

മുംബെെ ആസ്ഥാനമായുള്ള ‘വോയിസ് ഓഫ് കൾച്ചറൽ അക്കാദമി’ ആണ് ചമത ഒരുക്കിയിരിക്കുന്നത്. ഊർമിള വർമ്മ ആലപിച്ച ചമത സംവിധാനം ചെയ്തിരിക്കുന്നത് ശ്രുതിമോനാണ്. ഇരയിമ്മൻ തമ്പി എഴുതി മലയാളികൾ നെഞ്ചോട് ചേർത്ത താരാട്ട് വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രാമനാഥൻ ഗോപാലകൃഷണനാണ്.

TAGS :

Next Story