പ്രഭുദേവക്ക് പിറന്നാള്‍ സമ്മാനവുമായി വീണ്ടും ഉര്‍വസി ഗാനം
‘ഹാപ്പി ബർത്ത്ഡേ പത്മശ്രീ പ്രഭുദേവ’ എന്ന് പറഞ്ഞുകൊണ്ട് തയാറാക്കിയിരിക്കുന്ന വീഡിയോ, പ്രഭുദേവയുടെ പഴയ ഉറുവശി എന്ന ഗാനം അതേപടി പുനരാവിഷ്കരിച്ചിരിക്കുകയാണ്
പ്രഭുദേവ എന്ന് പറയുമ്പോള്‍ തന്നെ നമ്മുക്ക് ഓര്‍മ്മ വരുന്നത് അദേഹത്തിന്‍റെ നൃത്തചുവടുകളാണ്. മികച്ച അഭിനയം കൊണ്ടും ചടുലമായ നൃത്തചുവടുകൾക്കൊണ്ടും തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയ താരമാണ് പ്രഭുദേവ. ഒരുകാലത്ത് തെന്നിന്ത്യ മുഴുവൻ കോളിളക്കം സൃഷ്ടിച്ച പ്രഭുദേവയുടെ ‘ഉര്‍വസി ഉര്‍വസി’ എന്ന ഗാനം എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നാണ്. ഇപ്പോഴിതാ ആസ്വാദക മനസ്സിൽ വീണ്ടും കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് പ്രഭുദേവയുടെ ഈ ഗാനം. കൊറിയോഗ്രാഫർ ഗണേഷ് കുമാർ പ്രഭുദേവക്ക് പിറന്നാളിനോടനുബന്ധിച്ച് ഒരുക്കിയ പുതിയ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.
‘ഹാപ്പി ബർത്ത്ഡേ പത്മശ്രീ പ്രഭുദേവ’ എന്ന ആശംസയോടെ തയാറാക്കിയിരിക്കുന്ന വീഡിയോ പ്രഭുദേവയുടെ പഴയ ഉര്‍വസി എന്ന ഗാനം അതേപടി പുനരാവിഷ്കരിച്ചിരിക്കുകയാണ്. ഏപ്രിൽ മൂന്നിനായിരുന്നു പ്രഭുദേവയുടെ പിറന്നാൾ. പ്രഭുദേവയുടെ അതേ നൃത്തച്ചുവടുകളുമായി എത്തിയ ഗണേഷിനെ ആസ്വാദകര്‍ പ്രശംസ കൊണ്ട് മൂടുകയാണ്.
പ്രഭുദവേയും നഗ്മയും ഒരുമിച്ച കാതലന്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വൈരമുത്തുവിന്റെ വരികൾക്ക് എ.ആർ. റഹ്മാനാണു സംഗീതം നൽകിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത്. എ.ആർ. റഹ്മാനൊപ്പം സുരേഷ് പീറ്റേറ്റേഴ്സും ഷാഹുല്‍ ഹമീദുമാണ്.
ये à¤à¥€ पà¥�ें- ചിന്നമച്ചാന്‍....പ്രഭുദേവയുടെ ചാര്‍ലി ചാപ്ലിന്‍ 2വിലെ തപ്പാംകൂത്ത് പാട്ട്
Adjust Story Font
16