Quantcast

മാടമ്പള്ളിയിലെ ശ്രീദേവി പാട്ടുകാരിയാണ്, അസ്സല് പാട്ടുകാരി

എസ്.പി ബാലസുബ്രഹ്മണ്യത്തോടൊപ്പം പഴയൊരു കന്നട ഗാനം ആലപിച്ചാണ് വിനയ പ്രസാദ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്

MediaOne Logo

Web Desk

  • Published:

    20 April 2019 5:41 AM GMT

മാടമ്പള്ളിയിലെ ശ്രീദേവി  പാട്ടുകാരിയാണ്, അസ്സല് പാട്ടുകാരി
X

മണിചിത്രത്താഴിലൂടെ ശ്രീദേവിയായി മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് വിനയ പ്രസാദ്. ഇപ്പോള്‍ പാട്ട് പാടി ഞെട്ടിച്ചിരിക്കുകയാണ് വിനയ. പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തോടൊപ്പം പഴയൊരു കന്നട ഗാനം ആലപിച്ചാണ് വിനയ പ്രസാദ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 1994ല്‍ പുറത്തിറങ്ങിയ സാമ്രാട് എന്ന ചിത്രത്തിലെ നിംകടേ… എന്ന ഗാനമാണ് എസ്പിബിക്കൊപ്പം വിനയ പാടുന്നത്. ഈ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നതും വിനയ പ്രസാദ് തന്നെയാണ്.

ഇരുപതുലക്ഷത്തോളം ആളുകള്‍ വിനയ പ്രസാദിന്റെ പാട്ട് വിഡിയോ സമൂഹമാധ്യമങ്ങളില്‍ കണ്ടുകഴിഞ്ഞിരിക്കുന്നു. വിനയ പ്രസാദ് നല്ലൊരു ഗായിക കൂടിയാണെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ആരാധകര്‍ പറയുന്നു. കന്നട, തമിഴ്, മലയാളം, തെലുങ്ക് തുടങ്ങി ദക്ഷിണേന്ത്യന്‍ ഭാഷകളിലെല്ലാം അഭിനേത്രി എന്ന നിലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അഭിനേത്രിയാണ് വിനയ പ്രസാദ്.

TAGS :

Next Story