മമ്മൂട്ടിയുടെ‘പതിനെട്ടാം പടിയിലെ’ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്ത്
‘ജോണ്‍ എബ്രഹം പാലയ്ക്കല്‍’ എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതു ചിത്രം പതിനെട്ടാം പടിയിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്ത്. എ.എച്ച് കാഷിഫ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. വിനായക് ശശികുമാറിന്റെ വരികള്‍ ഷഹബാസ് അമന്‍, നകുല്‍, ഹരി ചരണ്‍, എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്. ആഗസ്റ്റ് സിനിമാസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
'ജോണ്‍ എബ്രഹം പാലയ്ക്കല്‍' എന്നാണ് മമ്മൂട്ടിയുടെ കഥപാത്രത്തിന്റെ പേര്. വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. റിലീസ് സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Next Story
Adjust Story Font
16