തെളിവാനമേ..വീണ്ടുമൊരു സുന്ദരഗാനവുമായി ഹരിശങ്കര്‍
വിനായക് ശങ്കറിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് മണികണ്ഠന്‍ അയ്യപ്പയാണ്.
ജീവാംശമായി, പവിഴമഴയെ എന്നീ ഗാനങ്ങള്‍ക്ക് ശേഷം വീണ്ടും മനം കവരുന്നൊരു പാട്ടുമായി എത്തിയിരിക്കുകയാണ് ഗായകന്‍ ഹരിശങ്കര്‍. ഒരു മെക്സിക്കന്‍ അപാരതക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഗാബ്ലര്‍ എന്ന ചിത്രത്തിലെതാണ് പുതിയ ഗാനം. തെളിവാനമേ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വിനായക് ശങ്കറിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് മണികണ്ഠന്‍ അയ്യപ്പയാണ്.
ആന്‍സണ്‍ പോള്‍ നായകനാകുന്ന ചിത്രം ഈയിടെയാണ് തിയറ്ററുകളിലെത്തിയത്. രാജ്നി ചാണ്ടിയാണ് ചിത്രത്തിലെ മറ്റൊരു താരം. തങ്കച്ചന്‍ ഇമ്മാനുവേലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Next Story
Adjust Story Font
16