Quantcast

എന്തൊരു ഭംഗിയുള്ള പാട്ടാണിത്; മനസ് നിറയ്ക്കും തമാശയിലെ പുതിയ ഗാനം

മുഹ്സിന്‍ പെരാരിയുടെ വരികള്‍ക്ക് റെക്സ് വിജയനാണ് സംഗീതം നല്‍കിയിരിക്കുന്നത്. 

MediaOne Logo

Web Desk

  • Published:

    4 Jun 2019 8:16 AM GMT

എന്തൊരു ഭംഗിയുള്ള പാട്ടാണിത്; മനസ് നിറയ്ക്കും തമാശയിലെ പുതിയ ഗാനം
X

കേള്‍ക്കുമ്പോള്‍ കാതും അറിയുമ്പോള്‍ മനസും നിറയ്ക്കുന്നൊരു പാട്ട്. വിനയ് ഫോര്‍ട്ട് നായകനായ തമാശയിലെ പുതിയ ഗാനം ഒരു വട്ടം കേള്‍ക്കുമ്പോള്‍ തന്നെ വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നും. ചിത്രത്തിലെ കാണുമ്പോള്‍ നിന്നെ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. മുഹ്സിന്‍ പെരാരിയുടെ വരികള്‍ക്ക് റെക്സ് വിജയനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആശാ ജീവനാണ് പാട്ട് പാടിയിരിക്കുന്നത്.

കോളേജ് അധ്യാപകന്റെ വേഷത്തില്‍ വിനയ് ഫോര്‍ട്ടെത്തുന്ന ചിത്രമാണ് തമാശ.ദിവ്യ പ്രഭയാണ് നായിക നവാഗതനായ അഷ്‌റഫ് ഹംസയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.സമീര്‍ താഹിറാണ് ക്യാമറ. ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളും സമീറാണ്. ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ്, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ये भी पà¥�ें- ‘ഫ്രീ ആയോ മാഷേ, ‍ഞാൻ പൊറത്ത്ണ്ട്’; ‘തമാശ’ ടീസർ പുറത്ത്

ये भी पà¥�ें- പുലിക്കോട്ടിലിന്റെ വരികള്‍ക്ക് തുടര്‍ന്നെഴുതുന്ന പരാരി; ‘തമാശ’യിലെ ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി  

TAGS :

Next Story