മലയാളത്തില്‍ പാടിയാടി മക്കള്‍ സെല്‍വന്‍; ഓ..ഇനി എന്നാ പറയാനാ..
പാട്ടില്‍ അടിച്ചുപൊളിച്ച് അഭിനയിച്ചിരിക്കുന്നതും വിജയ് സേതുപതി തന്നെ..
മികച്ച അഭിപ്രായം നേടി ജയറാം നായകനായ മാര്‍ക്കോണി മത്തായി തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകരുടെ വിജയ് സേതുപതിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിലെ മറ്റൊരു പാട്ട് കൂടി പുറത്തിറങ്ങിയിരിക്കുകയാണ്. പാട്ടില്‍ അടിച്ചുപൊളിച്ച് അഭിനയിച്ചിരിക്കുന്നതും വിജയ് സേതുപതി തന്നെ..
മഞ്ഞ കുര്‍ത്തയും കസവ് മുണ്ടുമുടുത്ത് മലയാളത്തില്‍ പാടിയാടി തകര്‍ത്ത് അഭിനയിച്ചിരിക്കുകയാണ് സേതുപതി. 'എന്നാ പറയാനാ' എന്ന പാട്ട് പാടിയിരിക്കുന്നത് അജയ് ഗോപാല്‍, ഭാനു പ്രകാശ്, സംഗീത സജിത്, നിഖില്‍ രാജ് എന്നിവരാണ്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്നു.
കുടുംബ ചിത്രമായ മാര്‍ക്കോണി മത്തായിയുടെ സംവിധാനം സനില്‍ കളത്തിലാണ്. നിര്‍മ്മാണം-പ്രേമചന്ദ്രന്‍. അജു വർഗീസ്, സിദ്ധാർത്ഥ് ശിവ,മല്ലിക സുകുമാരൻ, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
റേഡിയോയിലൂടെ പാട്ടിനെ പ്രണയിച്ച സെക്യൂരിറ്റിക്കാരൻ മാർക്കോണി മത്തായിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. മത്തായിക്ക് റേഡിയോയുമായുള്ള പ്രണയമാണ് ആ കഥാപാത്രത്തിന് റേഡിയോ കണ്ടുപിടിച്ച മാർക്കോണിയുടെ പേരും ഒപ്പം ചേർത്തിരിക്കുന്നത്.
ये à¤à¥€ पà¥�ें- ആഘോഷമാക്കി മക്കൾ സെൽവനും ജയറാമും; മാര്‍ക്കോണി മത്തായിയുടെ ട്രെയിലര്‍ വീഡിയോ
ये à¤à¥€ पà¥�ें- മക്കള്‍ സെല്‍വന്‍ ഇന്‍ ‘മാര്‍ക്കോണി മത്തായി’; ഫസ്റ്റ് ലുക്ക് പുറത്ത് വന്നു
Adjust Story Font
16