'ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിന് പ്രിയങ്കക്കും കോഹ്ലിക്കും ലഭിക്കുന്നത് കോടികള്‍'; സെലിബ്രിറ്റികളുടെ ഇന്‍സ്റ്റാഗ്രാം വരുമാനം അറിയാം
ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിന് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക് ലഭിക്കുന്നത് രണ്ടുകോടി രൂപ. സോഷ്യല്‍
മീഡിയ
മാനേജ്മെന്റ് കമ്പനിയായ ഹോപ്പര്‍ എച്ച് ക്യുവിന്റെ പട്ടികയിലാണ് ഏഷ്യയില്‍ നിന്ന് നടി പ്രിയങ്ക ചോപ്രയും
ഇന്ത്യൻ
ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയും ഇടംപിടിച്ചത്. 43 ലക്ഷം ആളുകളാണ് പ്രിയങ്കയെ ഇന്‍സ്റ്റാഗ്രാമില്‍
പിന്തുടരുന്നത്.
സ്പോണ്‍സേഡ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് പ്രിയങ്കയ്ക്ക് ലഭിക്കുന്നത് ഏകദേശം 2 കോടി രൂപയാണ്. കോഹ്ലിക്ക്
1.35 കോടി
രൂപയാണ് ഇന്‍സ്റ്റാഗ്രാമില്‍ നിന്നുള്ള വരുമാനം. പട്ടികയില്‍ 19-ാം സ്ഥാനത്ത് പ്രിയങ്കയും വിരാട് കോഹ്ലി 23-ാം
സ്ഥാനത്തുമാണ്.
ഇന്ത്യയില്‍ നിന്നും ഇവര്‍ രണ്ട് പേര് മാത്രമാണ് പട്ടികയില്‍ ഇടം പിടിച്ച സെലിബ്രിറ്റികള്‍.
അമേരിക്കന്‍ സെലിബ്രിറ്റിയും ബിസിനസ്സുകാരിയുമായ കെയ്ലി ജെന്നറാണ് പട്ടികയില്‍ ഒന്നാമത്.
8.൭൪
കോടിയാണ് കെയ്ലിയുടെ വരുമാനം. ഗായിക അരിയാന ഗ്രാന്‍ഡെ, ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ
റൊണാള്‍ഡോ,
കെയ്ലിയുടെ അര്‍ധസഹോദരിയും ടെലിവിഷന്‍ അവതാരകയുമായ കിം കര്‍ദാഷ്യാന്‍, ഗായിക സെലീന
ഗോമസ്
എന്നിവരാണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിൽ ഇടംനേടിയിട്ടുള്ളത്. ബിയോന്‍സ്, ടെയിലര്‍ സ്വിഫ്റ്റ്,
നെയ്മര്‍, ജസ്റ്റിന്
ബീബര്‍ എന്നിവരും പട്ടികയിലെ ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
മുഴുവന്‍ പട്ടിക കാണാം
Adjust Story Font
16