Quantcast

നകുമോ പാടി ഓടുന്ന ഓട്ടോ: വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ തല

ഫെയ്‍സ്ബുക്കിലും, ഇന്‍സ്റ്റയിലും, വാട്‍‍സ്ആപ്പിലും സ്റ്റാറ്റസുകളും ഷെയറുമൊക്കെയായി ആ ഓട്ടോ ഓടുന്നുവെങ്കിലും, ആരാണ് ആ ഓട്ടോയെ ഓടിച്ചുവിട്ടത് എന്ന് അറിയുന്നവര്‍ കുറവായിരുന്നു.

MediaOne Logo

ഖാസിദ കലാം

  • Published:

    3 Nov 2019 7:43 AM GMT

നകുമോ പാടി ഓടുന്ന ഓട്ടോ: വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ തല
X

നകുമോ, എന്ന് പാടി ആ ഓട്ടോ സോഷ്യല്‍ മീഡിയയിലൂടെ ഓടിത്തുടങ്ങിയിട്ട് രണ്ടുമൂന്ന് ദിവസമായി.. ഫെയ്‍സ്ബുക്കിലും, ഇന്‍സ്റ്റയിലും, വാട്‍‍സ്ആപ്പിലും സ്റ്റാറ്റസുകളും ഷെയറുമൊക്കെയായി ആ ഓട്ടോ ഓടുന്നുവെങ്കിലും, ആരാണ് ആ ഓട്ടോയെ ഓടിച്ചുവിട്ടത് എന്ന് അറിയുന്നവര്‍ കുറവായിരുന്നു. തിരുവനന്തപുരം സ്വദേശി ആനന്ദ് ബാബുവിന്‍റെ തലയാണ് ആ ഓട്ടോയ്ക്കും ഓട്ടോയാത്രക്കാര്‍ക്കും പിറകിലുണ്ട്.

Nagumo auto tune :V

Posted by Anand Babu on Friday, November 1, 2019

എന്തുകൊണ്ടാണ് ആ പാട്ടും, ആ പാട്ടിന് അങ്ങനെയൊരു ആശയവും?

ആ പാട്ട് ഭയങ്കര ഇഷ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ പാട്ട് വെച്ച് ഒരു ആനിമേഷന്‍ ചെയ്യണമെന്നും ഉണ്ടായിരുന്നു... കുറേ നാളായിട്ട് മനസ്സിലുള്ള ആഗ്രഹമായിരുന്നു അത്.. ഈ ഇടയ്ക്കാണ് അതിന് പറ്റിയ ഒരു ഐഡിയ ക്ലിക്കായത്.. അതുവരെ ഒരു കണ്‍ഫ്യൂഷനുണ്ടായിരുന്നു, എന്ത് കണ്‍സെപ്റ്റ് കൊടുക്കുമെന്ന്.. വെറുതെ ഒരു നേരമ്പോക്ക് എന്ന നിലയില്‍ മാത്രം ചെയ്ത വീഡിയോയാണ്.. പ്രത്യേകിച്ച് ഒരു കാരണമൊന്നുമില്ല.

നമ്മുടെ റോഡുകളെ കളിയാക്കുക എന്നാണോ ഉദ്ദേശിച്ചിരുന്നത്?

ഏയ്.. ഇല്ലില്ല.. ഞാനങ്ങനെയൊന്നും ചിന്തിച്ചിട്ടേയുണ്ടായിരുന്നില്ല.. അത് ആളുകള്‍ ഊഹിച്ചെടുത്തതാ.. അതിന്‍റെ അവസാന അര്‍ത്ഥം അങ്ങനെയായി പോയതാണ്.. സത്യത്തില്‍ ആ ഗായകന്‍ അങ്ങനെ പാടിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ കുണ്ടുംകുഴിയുമുള്ള റോഡേ വരക്കില്ലായിരുന്നു..

പുതിയ കാലത്തെ കലാകാരന്മാര്‍ എന്ത് ചെയ്താലും വാട്ടര്‍മാര്‍ക്ക് ഇട്ടാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുള്ളൂ.. ഇതില്‍ വാട്ടര്‍മാര്‍ക്ക് ഇടാതിരുന്നത് എന്തുകൊണ്ടാണ്?

ഞാനത് ചെയ്തത്, എന്‍റെ സ്വന്തം ഇന്‍സ്റ്റഗ്രാം പേജിലിടാന്‍ വേണ്ടി മാത്രമാണ്.. അതിങ്ങനെ വൈറലാകുമെന്ന് വിചാരിച്ച് ചെയ്തതൊന്നുമല്ല.. അതെന്‍റെ സ്വന്തം വരയല്ലേ.. സ്വന്തം പേജല്ലേ... അതിനാരാണ് വാട്ടര്‍മാര്‍ക്ക് ഒക്കെയിടുക.. ഹിറ്റാകുമെന്ന് അപ്പോള്‍ വിചാരിക്കുന്നില്ലല്ലോ.. ഇട്ടു കഴിഞ്ഞപ്പോള്‍ അത് ഹിറ്റായി.... അപ്പോള്‍ സത്യം പറഞ്ഞാല്‍ വാട്ടര്‍മാര്‍ക്കൊക്കെ ഇടാമായിരുന്നുവെന്ന് പിന്നീട് തോന്നി..

വ്യക്തിപരമായി, ഒരു ആര്‍ട്ട്‍വര്‍ക്കിന് മേല്‍ പേര് എഴുതി നശിപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ല.. ആ ആര്‍ട്ട് ആണ് ആദ്യം ആസ്വദിക്കപ്പെടേണ്ടത്.. വൈറലിന്‍റെ ഉദ്ദേശ്യം തന്നെ അതാണല്ലോ.. അനോണിമസ് ആയിരിക്കും.. പക്ഷേ ഹിറ്റായിരിക്കും. അതോണ്ട്, അതിന് പിന്നില്‍ ആരാണെന്ന് അറിയാതെ അത് ഹിറ്റാകട്ടെ.. എനിക്ക് അതില്‍ കുഴപ്പമൊന്നുമില്ല..

എന്തുകൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ മുഖം മറച്ച് ഇരിക്കുന്നത്?

സ്പോട്ട്‍ലൈറ്റില്‍ വരുന്നതില്‍ ഞാനത്ര കംഫര്‍ട്ട് അല്ല.. ഒരു ആനിമേറ്റര്‍ എന്നുവെച്ചാല്‍ സ്ക്രീനിന് പിന്നിൽ നില്‍ക്കുന്നവരാണ്.. അതുകൊണ്ട് അങ്ങനെ നില്‍ക്കുന്നതാണ് എനിക്ക് കംഫര്‍ട്ട്.. അതോണ്ട് മാത്രമാണ് സോഷ്യല്‍ മീഡിയയിലും അങ്ങനെത്തന്നെ നില്‍നില്‍ക്കുന്നത്. അല്ലാതെ പ്രത്യേകിച്ച് കാരണമൊന്നുമില്ല..

എങ്കില്‍ ഈ മാറ്ററിന്‍റെ കൂടെ നല്‍കാന്‍ ഒരു ഫോട്ടോ അയച്ചു തരാമോ?

ഞാന്‍ എന്നെ തന്നെ വരച്ച ഒരു ചിത്രമുണ്ട്.. അത് അയയ്ക്കാം..

ആനന്ദ് ബാബുവിന്‍റെ സെല്‍ഫ് പോര്‍ട്രെയിറ്റ്

ഏകാന്ത ചന്ദ്രികേ എന്ന പാട്ട്.. വട പാട്ട്.. ഇതെല്ലാം ആളുകള്‍ ഏറ്റെടുത്തിരുന്നു..

എല്ലാം സ്വന്തം സംതൃപ്തിക്ക് വേണ്ടി മാത്രം ചെയ്യുന്നതാണ്. ഓഫീസില്‍ ചെയ്യുന്നത് എല്ലായ്‍പ്പോഴും ഒരേ ടൈപ്പ് വര്‍ക്ക് മാത്രമായിരിക്കും.. അതിനെ ബ്രേക്ക് ചെയ്ത് എന്തെങ്കിലും ചെയ്യുമ്പോള്‍ മനസ്സിന് ഒരു പുതുമ തോന്നും. ഒരു റിലീഫ് കിട്ടും.

എവിടെയാണ് ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നത്?

ഇപ്പം മുംബൈയിലാണ് വര്‍ക്ക് ചെയ്യുന്നത്.. വൈഭവ് സ്റ്റുഡിയോസില്‍.. വൈഭവ് കുമരേശ് എന്ന ആനിമേറ്ററാണ് അതിന് പിന്നില്‍.. അതിന് മുമ്പ് ട്യൂണ്‍സ് ആനിമേഷന്‍സിലുണ്ടായിരുന്നു.. ഇപ്പോള്‍ ആറുവര്‍ഷമായി മുംബൈയിലാണ്. വൈഭവ് സ്റ്റുഡിയോസിന് വേണ്ടി ഒരു ടി.വി സീരീസ് ചെയ്തു. ലംപുട്ട്.. ഇന്ത്യയില്‍ നിന്ന് ആദ്യമായിട്ടാണ് ഒരു കാര്‍ട്ടൂണ്‍ ഷോ ഇന്‍റര്‍നാഷണല്‍ ലെവലില്‍ തെര‍ഞ്ഞെടുക്കപ്പെടുന്നത്. അതിന്‍റെ ആനിമേഷന്‍ ഡയറക്ടറും സ്ക്രിപ്റ്റ് ഡയറക്ടറുമാണ്..

സുഹൃത്തുക്കള്‍ക്കൊപ്പം ആനന്ദ് ബാബു (നടുവില്‍)

കുടുംബം?

അച്ഛനും അമ്മയും അനിയനുമുണ്ട് നാട്ടില്‍. തിരുവനന്തപുരം ഗൌരീശപട്ടത്താണ് വീട്..

TAGS :

Next Story