Quantcast

ഇവിടെ ഹിന്ദിയില്‍‌ സംസാരിച്ചാല്‍ മതിയെന്ന് ആരാധകന്‍; മറുപടിയുമായി തപ്സി

ഹിന്ദിയാണ് നമ്മുടെ ദേശീയ ഭാഷയെന്നും അത്കൊണ്ടു തന്നെ ഇംഗ്ലീഷ് ഒഴിവാക്കി ഹിന്ദിയില്‍ സംസാരിക്കണമെന്നും ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    24 Nov 2019 5:53 AM

ഇവിടെ ഹിന്ദിയില്‍‌ സംസാരിച്ചാല്‍ മതിയെന്ന് ആരാധകന്‍; മറുപടിയുമായി തപ്സി
X

ഇവിടെ ഹിന്ദിയില്‍ സംസാരിച്ചാല്‍ മതിയെന്നു പറഞ്ഞ ആരാധകന് കിടിലന്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ നടി തപ്സി‍. ഗേവയില്‍ നടക്കുന്ന 50ാമത് രാജ്യാന്തര ചലചിത്രമേളയുടെ കോണ്‍വര്‍സേഷന്‍ സെഷനാണ് വേദി. സംസാരത്തിനിടെ അഥിതിയായെത്തിയ തപ്സിയോട് സദസ്സിലിരുന്നെരാള്‍ ഹിന്ദിയാണ് നമ്മുടെ ദേശീയ ഭാഷയെന്നും അത്കൊണ്ടു തന്നെ ഇംഗ്ലീഷ് ഒഴിവാക്കി ഹിന്ദിയില്‍ സംസാരിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ തപ്സി അതിനു നല്‍കിയ മറുപടി കേട്ട് സദസ്സു മുഴുവന്‍ കയ്യടിച്ചു. ‘’ഞാന്‍ ജനിച്ചതും വളര്‍ന്നതും ഡല്‍ഹിയിലാണ്. അതുകൊണ്ടു തന്നെ എനിക്ക് ഹിന്ദി അറിയാം. എന്നാല്‍ എല്ലാവര്‍ക്കും ഹിന്ദി അറിയണമെന്നില്ല. മാത്രവുമല്ല ഞാന്‍ ഒരു ദക്ഷിണേന്ത്യന്‍ നടികൂടിയാണ് അതുകൊണ്ടു തന്നെ തമിഴിലും തെലുങ്കിലും അഭിനയിക്കുന്നുണ്ട്. അതിനാല്‍ എനിക്ക് എല്ലാവരുടേയും വികാരത്തെ മാനിക്കണം.’’ എന്നായിരുന്നു തപ്സിയുടെ മറുപടി.

TAGS :

Next Story