Quantcast

2019ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മ്യൂസിക്കൽ വീഡിയോ; 71 കോടി കാഴ്ചക്കാരുമായി റൗഡി ബേബി 

ധനുഷിന്റെ വരികൾ. ധനുഷും ദീയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    7 Dec 2019 5:07 AM GMT

2019ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മ്യൂസിക്കൽ വീഡിയോ; 71 കോടി കാഴ്ചക്കാരുമായി റൗഡി ബേബി 
X

ധനുഷിന്റെയും സായ് പല്ലവിയുടെയും കിടിലന് നൃത്തച്ചുവടുകളുമായെത്തി ആസ്വാദകരുടെ മനസ് കവര്ന്ന റൌഡി ബേബി യു ട്യൂബിലും റെക്കോഡിടുന്നു. 2019ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മ്യൂസിക്കൽ വിഡിയോ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് റൗഡി ബേബി. 2015ല് പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമായ മാരി2വിലെതാണ് ഗാനം. യുവൻ ശങ്കർരാജയാണു സംഗീതം. ധനുഷിന്റെ വരികൾ. ധനുഷും ദീയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭുദേവയാണു ഗാനത്തിന്റെ കൊറിയോഗ്രാഫി ഒരുക്കിയത്. ധനുഷിനെ വെല്ലുന്ന പ്രകടനമായിരുന്നു ഗാനരംഗത്തില് സായ് പല്ലവി കാഴ്ച വച്ചത്. അത് തന്നെയായിരുന്നു ഗാനരംഗത്തിന്റെ ഏറ്റവും വലിയ ആകര്ഷണവും.

#RowdyBaby is the #1 Most viewed Music Video in India 2019 #YouTubeRewind. Thanks much for the love! 🕺 → https://youtu.be/x6Q7c9RyMzk

Posted by Dhanush on Friday, December 6, 2019

വീഡിയോയുടെ പുതിയ നേട്ടത്തെക്കുറിച്ച് ധനുഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. ആരാധകരുടെ സ്നേഹത്തിനും പിന്തുണക്കും താരം നന്ദി പറഞ്ഞു. 2018 ഡിസംബര് 21നാണ് മാരി2 പുറത്തിറങ്ങുന്നത്. നടന് ടൊവിനോ തോമസായിരുന്നു സിനിമയില് വില്ലനായി എത്തിയത്.

TAGS :

Next Story