ബിഗ് ബിയുടെ രണ്ടാം വരവ് ഇനി അധികം വൈകില്ല
ഞങ്ങളുടെ ബിലാലിന് വേണ്ടി, നിങ്ങളുടെ പ്രാര്‍ത്ഥന ഉണ്ടാവണം എന്ന് ആ ഫോട്ടോയ്ക്കൊപ്പം ഗോപി സുന്ദര്‍ കുറിച്ചു

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗം ഇനി അധികം വൈകില്ല എന്ന പ്രതീക്ഷ നല്‍കി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. സംവിധായകന്‍ അമല്‍ നീരദിനൊപ്പമുള്ള ചിത്രം ഫെയ്സ്‍ബുക്കിലൂടെ പങ്കുവെച്ചാണ് ബിഗ് ബിയുടെ രണ്ടാം വരവ് പെട്ടെന്ന് തന്നെയുണ്ടാകും എന്ന പ്രതീക്ഷ ഗോപി സുന്ദര്‍ നല്‍കിയിരിക്കുന്നത്. ഞാനും എന്റെ സഹോദരന്‍ അമലും ഞങ്ങളുടെ ബിലാലിന് വേണ്ടി, നിങ്ങളുടെ പ്രാര്‍ത്ഥന ഉണ്ടാവണം എന്ന് ആ ഫോട്ടോയ്ക്കൊപ്പം ഗോപി സുന്ദര്‍ കുറിച്ചു. ചിത്രത്തിന്റെ മ്യൂസിക് കമ്പോസിംഗ് ജോലികള്‍ക്ക് തുടക്കം കുറിച്ചെന്ന സൂചനയാണ് ഗോപി സുന്ദറിന്റെ പോസ്റ്റ്.
തൊട്ടടുത്ത് തന്നെ ബിഗ് ബിയുടെ തീം മ്യൂസിക് പങ്കുവെച്ചുകൊണ്ട് മറ്റൊരു കുറിപ്പു കൂടി ഗോപി സുന്ദര്‍ എഫ്.ബിയിലൂടെ പങ്കുവെച്ചിട്ടുണ്ട്. 2007 ല്‍ ഞാന്‍ ഈ ട്രാക്ക് സിനിമയ്ക്ക് വേണ്ടി ചെയ്തു. അതിന് ശേഷം സ്റ്റെല്‍ തന്നെ മാറ്റി. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു അവസരം വന്നിരിക്കുകയാണ്. ഇത്രയും വര്‍ഷമെടുത്ത് എന്ത് പഠിച്ച് എന്നത് തെളിയിക്കാന്‍. ഇതിലെ ഓരോ ടെക്നീഷ്യനും അതൊരു വെല്ലുവിളിയാണ്.
മമ്മൂട്ടിയുടെ ഏറെ ആരാധകര്‍ ഉള്ള കഥാപാത്രമാണ് ബിലാല്‍ ജോണ്‍ കുരിശിങ്കല്‍- ബിഗ് ബി. സിനിമ പുറത്തിറങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെ ആയെങ്കിലും ഇന്നും യുവാക്കളുടെ ഹരമാണ് ബിഗ് ബി. മമ്മൂട്ടി, നഫീസ അലി, മനോജ് കെ ജയന്‍, ബാല, മംമ്ത മോഹന്‍ദാസ്, പശുപതി, ലെന, വിജയരാഘവന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
Adjust Story Font
16