Quantcast

ഏതു പാട്ടും വിശ്വസ്തതയോടെ വലിച്ചു നീട്ടി പൊതിഞ്ഞു കൊടുക്കപ്പെടും; സെല്‍ഫ് ട്രോളുമായി ഹരീഷ് ശിവരാമകൃഷ്ണന്‍

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളെല്ലാം വലിച്ചുനീട്ടി നശിപ്പിക്കുകയാണ് എന്നാണ് ചിലരുടെ ആരോപണം

MediaOne Logo

Web Desk

  • Published:

    18 Feb 2020 5:18 AM GMT

ഏതു പാട്ടും വിശ്വസ്തതയോടെ വലിച്ചു നീട്ടി പൊതിഞ്ഞു കൊടുക്കപ്പെടും; സെല്‍ഫ് ട്രോളുമായി ഹരീഷ് ശിവരാമകൃഷ്ണന്‍
X

സൂപ്പര്‍ഹിറ്റ് ഗാനങ്ങളുടെ കവര്‍ വേര്‍ഷനുകളിലൂടെ ശ്രദ്ധേയനായ ഗായകനാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി, മലര്‍കളെ തുടങ്ങിയ പാട്ടുകള്‍ അദ്ദേഹം അതിമനോഹരമായി ആലപിച്ചിട്ടുണ്ട്. ആരാധകര്‍ക്കൊപ്പം അദ്ദേഹത്തിന്റെ പാട്ടിനെ വിമര്‍ശിക്കുന്നവരുമുണ്ട്.

ഏതു പാട്ടും വിശ്വസ്തതയോടെ വലിച്ചു നീട്ടി പൊതിഞ്ഞു കൊടുക്കപ്പെടും. മനസ്സിൽ പതിഞ്ഞ പഴയ ഗാനം ആണെങ്കിൽ തികച്ചും സൗജന്യമായി. ബന്ധപ്പെടുക : എലാസ്ടിക്ക് ഏട്ടൻ , ഷോറണൂർ .

Posted by Harish Sivaramakrishnan on Sunday, February 16, 2020

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളെല്ലാം വലിച്ചുനീട്ടി നശിപ്പിക്കുകയാണ് എന്നാണ് ചിലരുടെ ആരോപണം. ഇപ്പോള്‍ വിമര്‍ശകര്‍ക്ക് രസകരമായി മറുപടി നല്‍കുകയാണ് താരം. ഫേയ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷിന്റെ സെല്‍ഫ് ട്രോള്‍. ' ഏതു പാട്ടും വിശ്വസ്തതയോടെ വലിച്ചു നീട്ടി പൊതിഞ്ഞു കൊടുക്കപ്പെടും. മനസ്സില്‍ പതിഞ്ഞ പഴയ ഗാനം ആണെങ്കില്‍ തികച്ചും സൗജന്യമായി. ബന്ധപ്പെടുക : എലാസ്ടിക്ക് ഏട്ടന്‍ , ഷോറണൂര്‍ .' എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

ये भी पà¥�ें- ‘പൗരത്വം ഒരു മതത്തിന്‍റെയും സര്‍ക്കാരിന്‍റെയും ഔദാര്യമല്ല’ ഹരീഷ് ശിവരാമകൃഷ്ണന്‍

TAGS :

Next Story