Quantcast

ഫെയര്‍വെല്‍, ഓട്ടോഗ്രാഫ്, ഗ്രൂപ്പ് ഫോട്ടോ; സ്കൂളോര്‍മ്മകളിലൂടെ കുഞ്ഞെല്‍ദോയുടെ പാട്ട്

ശ്രീജിഷ് ചോലയിലാണ് ഗാനം ആലപിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    8 March 2020 5:38 AM GMT

ഫെയര്‍വെല്‍, ഓട്ടോഗ്രാഫ്, ഗ്രൂപ്പ് ഫോട്ടോ; സ്കൂളോര്‍മ്മകളിലൂടെ കുഞ്ഞെല്‍ദോയുടെ പാട്ട്
X

കുഞ്ഞെല്‍ദോയിലെ ഈ പാട്ട് കാണുന്നവര്‍ ഒരു നിമിഷത്തേക്കെങ്കിലും തങ്ങളുടെ സ്കൂള്‍ ദിനങ്ങള്‍ ഓര്‍ക്കാതിരിക്കില്ല. ഫെയര്‍വെല്ലും, ഓട്ടോഗ്രാഫും ഗ്രൂപ്പ് ഫോട്ടോയുമൊക്കെയായി പഴയ സ്കൂള്‍ കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇടനാഴിയിലോടിക്കയറും എന്നു തുടങ്ങുന്ന ഗാനം. അവതാരക കൂടിയായ അശ്വതി ശ്രീകാന്തിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ശ്രീജിഷ് ചോലയിലാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ആർജെ മാത്തുക്കുട്ടി ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് കുഞ്ഞെൽദോ . ചിത്രത്തിൽ നായകനാകുന്നത് ആസിഫ് അലിയാണ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഷാൻ റഹ്മാൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹകൻ. വിനീത് ശ്രീനിവാസൻ ചിത്രത്തിലെ ക്രിയേറ്റീവ് ഡയറക്ടറായും അണിയറയിൽ എത്തുന്നുണ്ട്.

TAGS :

Next Story