കൊവിഡിനെ ചെറുക്കേണ്ടത് എങ്ങിനെ? രസകരമായ വീഡിയോയുമായി ഷാരൂഖ് ഖാന്‍
കഴിഞ്ഞ ദിവസം കിംഗ് ഖാന്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാണ്.
രാജ്യങ്ങള്‍ കൊവിഡിന്റെ പിടിയിലാണ്. അതിനെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് ലോകം. പ്രമുഖര്‍ മുതല്‍ സാധാരണക്കാര്‍ വരെ ബോധവത്ക്കരണവുമായി രംഗത്തുണ്ട്. സിനിമാതാരങ്ങളും ആരാധകര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി സമൂഹമാധ്യമങ്ങളിലും മറ്റ് സജീവമാണ്. കോവിഡ് വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിന് മികച്ച പിന്തുണയാണ് സമൂഹത്തില്‍ നിന്നും ലഭിച്ചത്.ബോളിവുഡിൽ നിന്നും ജനതാ കര്‍ഫ്യൂവിന് പിന്തുണ അറിയിച്ചു കൊണ്ട് നടന്‍ ഷാരുഖ് ഖാനും എത്തിയിരുന്നു. കഴിഞ്ഞ ദിവസം കിംഗ് ഖാന്‍ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാണ്.
ജനങ്ങള്‍ കൊറോണ വൈറസിനെതിരെ കൈക്കൊള്ളേണ്ട മുന്‍കരുതലിനെ കുറിച്ചും എല്ലാരും വീടുകളില്‍ തന്നെ കഴിയണമെന്നുമാണ് വിഡിയോയില്‍ പറഞ്ഞിരിക്കുന്നത്. ഇതിനു പുറമേ താരത്തിന്റെ സിനിമയിലെ ചില രംഗങ്ങള്‍ കോര്‍ത്തിണക്കി ഒരു വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
ഷാരുഖ് അഭിനയിച്ച ഒരു പാട്ടാണ് കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ എന്ന് എന്തൊക്കെയാണെന്ന് പറഞ്ഞ് ആദ്യം കാണിച്ചിരിക്കുന്നത്. പിന്നാലെ പനിയും ചുമയുമൊക്കെ എന്ന് പറയുന്ന പാട്ടും എത്തി. അതിന് പിന്നാലെ ആശുപത്രിയില്‍ കിടക്കുന്നതും ശ്വസം തടസം, തൊണ്ട വേദന വരുന്നതുമൊക്കെ പല സിനിമകളിലെ രംഗങ്ങളിലൂടെ ആരാധകരെ കാണിക്കുകയായിരുന്നു. ഈ ലക്ഷണങ്ങളൊക്കെ നിങ്ങൾക്ക് ഉണ്ടാകുകയാണെങ്കിൽ ഡോക്ടറെ സമീപിക്കണം. അതോടൊപ്പം കൃത്യ വിവരങ്ങളും അവരെ അറിയിക്കണം. നമ്മൾ വേണം നമ്മുടെ കാര്യത്തിൽ സുരക്ഷ ഒരുക്കേണ്ടത്. അതുകൊണ്ട് തന്നെ ആള്‍ക്കൂട്ടം കൂടുന്നത് ഒഴിവാക്കണം. പിന്നെ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ ഇരിക്കുകയും വേണം. പരസ്പരം സ്പർശിക്കുന്നത് ഒഴിവാക്കണം. സ്വന്തം മുഖത്ത് തൊടുന്നത് പോലും ഒഴിവാക്കേണ്ടതാണ്. പുറത്തേക്ക് പോകുകയാണെങ്കിൽ കൈകള്‍ എവിടെയും തൊടാതെ സൂക്ഷിക്കേണ്ടതാണ്. അതുപോലെ തന്നെയാണ് തിരിച്ച് വന്നതിന് ശേഷം കൈകള്‍ നല്ലത് പോലെ വൃത്തിയാക്കണം.
വൃത്തിയും ശുചിത്വവും പാലിക്കുക. ദിവസവും കുളിക്കുക. അതിനൊപ്പം വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണം. ആരും നിങ്ങളുടെ മുന്നില്‍ നിന്നും തുമ്മുന്നതിനും ചുമയ്ക്കുന്നതിനും അവസരമുണ്ടാക്കാതെ ശ്രദ്ധിക്കുക. ഇനി അസുഖം ബാധിക്കുകയോ നിരീക്ഷണത്തില്‍ കഴിയുന്നവരോ നിങ്ങള്‍ക്കൊപ്പം ഉണ്ടെങ്കില്‍ മാസ്‌ക് ധരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
Adjust Story Font
16