Quantcast

ഇതല്ലേ റാം..ജാനുവിനോട് പാടാന്‍ പറഞ്ഞ ആ പാട്ട്; യമുനൈയാട്രിലെ പാടി മിന്‍മിനി

ഗായികയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പാട്ട് പുറത്തുവിട്ടിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    15 May 2020 7:40 AM GMT

ഇതല്ലേ റാം..ജാനുവിനോട് പാടാന്‍ പറഞ്ഞ ആ പാട്ട്; യമുനൈയാട്രിലെ പാടി മിന്‍മിനി
X

'യമുനൈയാട്രിലെ ഈര കാട്രിലെ കണ്ണനോട് താനാട'..ദളപതി എന്ന ചിത്രത്തിലെ ഈ പാട്ട് മനസോട് ചേര്‍ക്കാത്തവരുമായി ആരുമുണ്ടാകില്ല. ഇളയരാജയുടെ മാസ്മരിക ഈണം, മിതാലി ബാനര്‍ജിയുടെ മാന്ത്രിക ശബ്ദം..ഒപ്പം ശോഭന എന്ന സുന്ദരിയായ നായികയും. ഒരു ഗാനം ഇത്ര മനോഹരമാകാന്‍ ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 96 എന്ന ചിത്രത്തിലൂടെ ഈ ഗാനം പുതിയ തലമുറയുടെ കൂടി ഇഷ്ടഗാനമായി മാറി. ഈ ലോക്ഡൌണ്‍ കാലത്ത് വീണ്ടും യമുനയാട്രിലെ പാട്ട് സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്.

Thank you all for the loving responses 😊 This is one of our favourites from Maestro #ilayaraja sir's compositions ❤️

Posted by Minmini Joy on Wednesday, May 13, 2020

എ.ആര്‍ റഹ്മാന്റെ പ്രിയ ഗായിക, ചിന്ന ചിന്ന ആശൈയുടെ പാട്ടുകാരി നമ്മുടെ സ്വന്തം മിന്‍മിനിയുടെ ശബ്ദത്തിലൂടെയാണ് ഗാനം വീണ്ടും ആരാധകരിലേക്കെത്തുന്നത്. ഭര്‍ത്താവ് ജോയ് മാത്യുവിന്റെ കീബോര്‍ഡും അകമ്പടിയായിട്ടുണ്ട്. മിതാലിയെക്കാള്‍ ഒരു പടി മുന്നിലാണെന്ന് തോന്നും മിന്‍മിനിയുടെ പാട്ട്. അത്ര മനോഹരമായിട്ടാണ് മിന്‍മിനി പാട്ട് പാടിയിരിക്കുന്നത്. ഗായികയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പാട്ട് പുറത്തുവിട്ടിരിക്കുന്നത്.

TAGS :

Next Story