Quantcast

കൂടുതല്‍ മികവോടെ കാണാം പഥേര്‍ പാഞ്ചാലി, കളറില്‍

ബംഗ്ലാദേശി വീഡിയോ എഡിറ്റർ റകീബ്‌ റാണയാണ്‌ കളർ ചെയ്‌ത ദൃശ്യങ്ങൾ പുറത്തിറക്കിയത്

MediaOne Logo

  • Published:

    1 Jun 2020 8:31 AM

കൂടുതല്‍ മികവോടെ കാണാം പഥേര്‍ പാഞ്ചാലി, കളറില്‍
X

എക്കാലത്തെയും ക്ലാസിക്ക് ഹിറ്റുകളില്‍ ഒന്നായ സത്യജിത്‌ റേയുടെ പഥേര്‍ പാഞ്ചാലിയിലെ ദൃശ്യങ്ങൾ ഫോര്‍ കെ ദൃശ്യമികവോടെ പുറത്തിറങ്ങി. ബംഗ്ലാദേശി വീഡിയോ എഡിറ്റർ റകീബ്‌ റാണയാണ്‌ കളർ ചെയ്‌ത ദൃശ്യങ്ങൾ പുറത്തിറക്കിയത്‌.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി വിയിലൂടെ അപുവിനേയും ദുര്‍ഗ്ഗയേയും പിഷിയേയും ഒക്കെ കണ്ട് ശീലിച്ച ലോക സിനിമാ പ്രേക്ഷകര്‍ക്ക് പുതിയ സിനിമകൾ കാണുന്ന അതേ ദൃശ്യ, ശ്രവ്യ അനുഭവത്തോടെ തന്നെ എക്കാലവും പ്രിയപ്പെട്ട ക്ലാസിക് സിനിമയുടെ ദൃശങ്ങള്‍ കാണാം. പഴയ സിനിമകൾ റീമാസ്‌റ്ററിങ്‌ ചെയ്‌ത്‌ അവതരിപ്പിക്കുന്ന രീതി പല എഡിറ്റർമാരും ചെയ്യുന്നുണ്ട്‌. ബംഗ്ലാദേശി വീഡിയോ എഡിറ്റർ റകീബ്‌ റാണയാണ്‌ കളർ ചെയ്‌ത ദൃശ്യങ്ങൾ പുറത്തിറക്കിയത്‌.

ദുര്‍ഗ എന്ന 14 വയസ്സുകാരിയുടെയും സഹോദരന്‍ അപുവിന്റെയും ജീവിതമാണ് പഥേര്‍ പാഞ്ചാലിയിലൂടെ സത്യജിത് റേ അവതരിപ്പിച്ചത്. ദാരിദ്ര്യത്തിനിടയിലും ജീവിതത്തെ ആസ്വദിക്കുന്ന അവരുടെ കഥ ലോകസിനിമയിലെത്തന്നെ മികച്ച ക്ലാസിക്കാണ്. എക്കാലത്തെയും ഏറ്റവും മികച്ച ചലച്ചിത്രങ്ങളിലൊന്നായി പഥേർ പാഞ്ചാലി ഇന്നും പ്രേക്ഷകര്‍ കാണുന്നു.

TAGS :

Next Story