റഹ്മാന്‍റെ ഈണത്തിന് ചുവട് വച്ച് സുശാന്ത്; വൈറലായി 'ദില്‍ ബേചാര'യിലെ പാട്ട്
സുശാന്തിന്‍റെ തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍ തന്നെയാണ് ഗാനരംഗത്തിന്‍റെ ഹൈലൈറ്റ്
നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ഇപ്പോഴും വിട്ടുമാറിയിട്ടില്ല ആരാധകര്‍. സുശാന്ത് അഭിനയിച്ച ഗാനരംഗങ്ങളും സിനിമകളുമൊക്കെ ദുഃഖകരമായ ഓരോര്‍മ പോലെ സോഷ്യല്‍ മീഡിയയില്‍ മിന്നിമറയുന്നുണ്ട്. ഈയിടെ താരം അവസാനം അഭിനയിച്ച 'ദില്‍ ബേചാര'യുടെ ട്രയിലര്‍ പുറത്തിറങ്ങിയിരുന്നു. യു ട്യൂബില്‍ തന്നെ ട്രന്‍ഡിംഗായ ട്രയിലറിന് പിന്നാലെ സിനിമയിലെ ഒരു ഗാനത്തിന്‍റെ ടൈറ്റില്‍ ട്രാക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ये à¤à¥€ पà¥�ें- സുശാന്ത് സിംഗ് രജ്പുതിന്‍റെ അവസാന ചിത്രത്തിന്‍റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു; പ്രദര്‍ശനം ഡിസ്നി ഹോട്സ്റ്റാറിൽ
സുശാന്തിന്‍റെ തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍ തന്നെയാണ് ഗാനരംഗത്തിന്‍റെ ഹൈലൈറ്റ്. എ.ആര്‍ റഹ്മാന്‍ ഈണമിട്ട പാട്ടിന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് നടിയും നര്‍ത്തകിയുമായ ഫറാഖാനാണ്. റഹ്മാന്‍ തന്നെയാണ് പാട്ട് പാടിയിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യയാണ് ഗാനരചന.
ये à¤à¥€ पà¥�ें- സുശാന്ത് സിങ് രജ്പുത്തിന്റെ മരണം പുതിയ വിവാദങ്ങളിലേക്ക്
സഞ്ജന സാങ്കിയാണ് ചിത്രത്തില്‍ സുശാന്തിന്റെ നായിക. നവാഗതനായ മുകേഷ് ചബ്രയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം ജൂലൈ 24 -ന് ഡിസ്‌നി ഹോട്സ്റ്റാര്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയായാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
Adjust Story Font
16