തനിക്ക് കോവിഡ് നെഗറ്റീവ് ആയിട്ടില്ല; വ്യാജ വാര്‍ത്തകള്‍ നിഷേധിച്ച് അമിതാഭ് ബച്ചന്‍
കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ നിഷേധിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍
കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ നിഷേധിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. തനിക്ക് കോവിഡ് നെഗറ്റീവ് ആയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തു.
കോവിഡ് ബാധിതനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത അമിതാഭ് ബച്ചന് പിന്നീട് പരിശോധനയിൽ നെഗറ്റീവ് സ്ഥിരീകരിച്ചുവെന്നും ആരാധകരുടെ പ്രാർഥനകൾ ഫലം കണ്ടുവെന്നുമുള്ള തരത്തില്‍ ചില ദേശീയ മാധ്യമങ്ങള്‍ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് താരം തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെ പ്രതികരിച്ചത്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനെതിരെ താരം രൂക്ഷമായ വാക്കുകളിലൂടെ വിമര്‍ശനവും ഉന്നയിച്ചു.
.. this news is incorrect , irresponsible , fake and an incorrigible LIE !! https://t.co/uI2xIjMsUU
— Amitabh Bachchan (@SrBachchan) July 23, 2020
'ഈ വാർത്ത തെറ്റാണ്, വ്യാജമാണ്, കെട്ടിച്ചമച്ചതാണ്, വളരെ നിരുത്തരവാദിത്തപരമായ സമീപനമാണിത്. ' ഒരു ദേശീയ മാധ്യമം പുറത്തുവിട്ട വാര്‍ത്ത പങ്കുവെച്ചു കൊണ്ട് രോഷാകുലനായി അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തു. കോവിഡ് ബാധിച്ച് അമിതാഭ് ബച്ചനെയും അഭിഷേകിനെയും ജൂലൈ 11നാണ് മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയ്ക്കും പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Adjust Story Font
16