'കണ്ണുകളടഞ്ഞിടും മുമ്പ് താണ്ടാന്‍ കാതങ്ങള്‍ അനേകം'; ക്യാന്‍സറിനെ അതിജീവിക്കാന്‍ മനീഷ
അതിജീവനത്തിന്റെ ശേഷിപ്പുകളായി താരം ഇന്‍സ്റ്റാഗ്രാമിലൂടെ തന്‍റേതായ യാത്രാ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരുന്നു
കാൻസറിനോട് പൊരുതി ജയിച്ച പല ബോളിവുഡ് താരങ്ങളെയും നമുക്കറിയാം. മനീഷ കൊയ്‍രാള അക്കൂട്ടത്തിൽപ്പെടും. വിശ്രമമില്ലാത്ത അഭിനയജീവിതത്തില്‍ നിന്ന് ഒരു വലിയ ഇടവേളയെടുത്ത് 2012ൽ അണ്ഡാശയ അർബുദത്തിന് കീഴ്പെട്ടെങ്കിലും പൂര്‍വാധകം ശക്തിയോടെ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പോരാട്ടത്തിലാണ് മനീഷ.
അതിജീവനത്തിന്റെ ശേഷിപ്പുകളായി താരം ഇന്‍സ്റ്റാഗ്രാമിലൂടെ തന്‍റേതായ യാത്രാ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരുന്നു. അതെല്ലാം താരത്തിന്‍റെ തിരിച്ചുവരവിനായുള്ള പ്രതീക്ഷകളാണ്. കാട്ടിലേക്കുള്ള വഴിയും, അതിലൂടെയുള്ള ശാന്തമായ യാത്രയുമാണ് ചിത്രങ്ങളിലും വീഡിയോയിലുമുള്ളത്. കവി റോബർട്ട് ഫ്രോസ്റ്റിന്റെ 'മൈൽസ് ടു ഗോ ബിഫോർ ഐ സ്ലീപ്...' എന്ന പ്രശസ്തമായ വരികൾ കുറിച്ചുകൊണ്ടാണ് മനീഷ ഇവ പങ്കുവച്ചിരിക്കുന്നത്.
അർബുദത്തോട് പൊരുതി ജയിച്ച മനീഷ 'ഹീൽഡ്: ഹൗ കാൻസർ ഗേവ് മി എ ന്യൂ ലൈഫ്' എന്നൊരു പുസ്തകമെഴുതിയിരുന്നു. ശാപമല്ല മറിച്ച് തന്റെ ജീവിതത്തിൽ ഒരു മാറ്റമുണ്ടാക്കുന്നതിന് നിമിത്തമായ സമ്മാനം എന്ന നിലയിലാണ് അർബുദത്തെ വായനക്കാർക്ക് മുന്നിൽ മനീഷ അവതരിപ്പിച്ചത്. ജീവിതം നൽകിയ രണ്ടാം അവസരത്തിനു നന്ദിയുണ്ട്. അത്ഭുതകരവും സന്തോഷകരവുമായ ജീവിതം നയിക്കാനുള്ള അവസരമാണിത്. അസുഖ കിടക്കയിൽ നിന്ന് എഴുന്നേറ്റ് അധികം വൈകാതെ നേപ്പാളിലെ മഞ്ഞുമലകൾ ആസ്വദിക്കാൻ പോയ ചിത്രം പങ്കുവച്ചുകൊണ്ട് മനീഷ കുറിച്ച വരികളാണിത്.
Adjust Story Font
16