Quantcast

'സാറഹാഹ്' വഴി പാട്ട് എഴുത്ത്; ലോക സിനിമ ചരിത്രത്തില്‍ ഇതാദ്യം!

ദുല്‍ഖര്‍ സല്‍മാന്‍ പാടി പുറത്തിറങ്ങിയ മണിയറയിലെ അശോകന്‍ എന്ന സിനിമയിലെ ഗാനം പുറത്തിറങ്ങിയതിന് പിന്നിലൊരു രസകരമായ കഥയുണ്ട്.

MediaOne Logo

ഇജാസുല്‍ ഹഖ്

  • Updated:

    2021-07-17 18:44:05.0

Published:

2 Aug 2020 10:25 AM GMT

സാറഹാഹ് വഴി പാട്ട് എഴുത്ത്; ലോക സിനിമ ചരിത്രത്തില്‍ ഇതാദ്യം!
X

കുറഞ്ഞ ദിവസം കൊണ്ട് യൂ ട്യൂബ് കീഴടക്കിയ പാട്ടുകളിലൊന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പാടി പുറത്തിറങ്ങിയ മണിയറയിലെ അശോകന്‍ എന്ന സിനിമയിലെ ഗാനം. ഏവരുടെയും ഹൃദയം കീഴടക്കിയ ആ ഗാനത്തിന് പിന്നില്‍ അതീവ രസകരമായ ഒരു കഥയുണ്ട്.

വർഷം 2017, സമയം-പകല്‍, സര്‍വകലാശാല പി.ജി പഠനത്തിന് ശേഷമുള്ള ഇടവേളയില്‍ വീട്ടിലിരിക്കുന്ന നായകന്‍,

പതിവ് ഫേസ്ബുക്ക് പര്യടനത്തിന് ഇറങ്ങിയ നായകന്‍ ഷിഹാസ് സ്ക്രീനില്‍ പേര് അറിയാതെ സന്ദേശമയക്കാവുന്ന സാറഹാഹ് ആപ്പ് പങ്കുവെച്ചുള്ള കൂട്ടുകാരിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണുന്നു. നിരവധി പേര്‍ക്ക് ഗംഭീരമായി മെസേജ് അയച്ച് പരിചയമുള്ള നായകന്‍ ഇത്തവണ ഉണ്ണിമായ എന്ന സുഹൃത്തിനെ കുറിച്ച് ചിരിപ്പിക്കുന്ന രീതിയില്‍ എഴുതാമെന്ന് കരുതി. പണ്ട് ജഗതിയുടെതായി സിനിമയിലുള്ള 'പാല്‍ക്കാരി പെണ്ണേ പാലൊന്നു തായോ' പോലെയുള്ള പല ഗാനങ്ങളും മനസ്സിലുള്ള ഷിഹാസ് ഇതെല്ലാം മനസ്സിലിട്ട് ആട്ടികുറുക്കി ഒരു പാട്ടങ്ങ് കാച്ചി!.

വരികള്‍ ഏകദ്ദേശം ഇങ്ങനെയിരിക്കും:

മൊഞ്ചത്തി പെണ്ണേ, ഉണ്ണിമായേ

തഞ്ചത്തില്‍ ഒപ്പന പാടി വായോ

തേനൂറുമെന്‍റെ പ്രേമം നീയേ

പാലിട്ട പഞ്ചസാര ചായ...നീയേ

ഉപ്പിലിട്ട മാങ്ങ നീയേ....

നിരത്തിന്‍മേലേ മത്തി നീയേ ...

റോഡിന്‍ മേലേ ടാര്‍ നീയേ (കോറസ്)

വരികള്‍ കിട്ടി ഇഷ്ടപ്പെട്ട നായിക ഒട്ടും വൈകാതെ തന്നെ പാട്ട് ഫേസ്ബുക്കില്‍ ഇട്ടു.

പിന്നീട് നടന്നത് ചരിത്രം.....പോസ്റ്റ് കണ്ട് സംവിധായകരായ ജെനിത്ത് കാച്ചപള്ളി, ഡിനോയ് പൌലോസ് എന്നിവര്‍ രസകരമായ വരികള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് ഏറ്റുചൊല്ലി. സംഗതി കൈവിട്ടു, വൈറലായി!

ഈ സമയം പാട്ടെഴുതി പാട്ടുംപാടി പോയ നായകന്‍ ഷിഹാസ് പിന്നീട് നടന്ന കഥകളൊന്നും അറിഞ്ഞതേയില്ല,

വരികള്‍ക്ക് പിന്നിലെ ആശാനെ തപ്പി നായികയും കൊറേ നടന്നു,

കമന്‍റുകളില്‍ ചോദിച്ചു, 'ബട്ട് നാേ റിപ്ലൈ....വെച്ച് കാല് പുറകോട്ട് വെക്കത്തില്ല, സീന്‍ കോണ്ട്ര' എന്ന പാട്ടും മൂളി ദിവസം കൊറേ പോയി.

വര്‍ഷം 2019, പകല്‍, ജോലിതിരക്കുകളുമായി ബന്ധപ്പെട്ട തിരക്കിലായ നായകന്‍, ബൈക്കില്‍ പോകുന്നു

മൊബൈല്‍ ഫോണില്‍ വന്ന ഒരു മെസേജ്, പണ്ടത്തെ നായികയുടെ ഐ.ഡിയില്‍ നിന്നും,

അവള്‍- സാറഹാഹ്.ജെപഗ് അയക്കുന്നു ( പഴയെ വരികളടങ്ങിയ മെസേജ് ഫോട്ടോ രൂപത്തില്‍ അയക്കുന്നു) ഇത് നീ എഴുതിയതാണോ?

ചോദ്യത്തിന് ഉത്തരം കൊടുക്കാന്‍ മൊബൈലില്‍ തപ്പും മുന്നേ നായകന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് !

( പിന്നെ ആകെ ടെന്‍ഷന്‍, എന്തിനാകും ഇത്രം കൊല്ലം കഴിഞ്ഞു, ഇത് ചോദിക്കുന്നേ, വേറെന്തോ പണി കിട്ടിയോ തൊട്ട്, വരികളിലെ സ്ത്രീ വിരുദ്ധത വരെ നായകന്‍റ മനസ്സില്‍ ഊഞ്ഞാല് കെട്ടി)

//ശരിക്കും സിനിമയാണേല്‍ ഇവിടെ ഒരു പാട്ടിടാമായിരുന്നു.//

ബൈക്കില്‍ കുതിച്ച നായകന്‍ ഷിഹാസ് വീട്ടിലെത്തി ഫോണ്‍ കുത്തി, ബാറ്ററിയുടെ കട്ട പൊങ്ങും വരെ ടെന്‍ഷനടിച്ചു എന്നിട്ട് നായിക ഉണ്ണിമായയോട് നീട്ടി പരത്താതെ ചോദിച്ചു.

നായകന്‍- അതെ ഞാനെഴുതിയതാ, രണ്ട് കൊല്ലം മുന്നത്തേതല്ലേ, എന്താ കാര്യം?

നായിക- അങ്ങനെയാണേല്‍ നിന്നെ സില്‍മേലെടുത്തു!.

ടെണ്‍...ടെണാ ടെണ്‍ എന്ന് മനസ്സില്‍ ലഡുവും പുറത്ത് കൂട്ടുകാരി ഉണ്ണിമായക്ക് 'ഇന്‍സല്‍ട്ട് ചെയ്യല്ലേ മോളൂസേ' സ്റ്റിക്കറും ഒരുമിച്ചിട്ടു.

താനാണ് എഴുതിയതെന്ന് എങ്ങനെ കണ്ടുപിടിച്ചു എന്നതിന് സംശയമുണ്ടായിരുന്നു എന്നാണ് കഥാനായിക വെളിപ്പെടുത്തിയത്.

ദിവസം കുറേ കടന്നു, പ്രളയം വന്നു, ദുരന്തങ്ങളെല്ലാം വഴീല്‍ നിക്കാതെ ഒരുമിച്ച് വന്നു, പാട്ടിതിനെല്ലാം നടുക്ക് നിന്നു. ഇടക്ക് ദുല്‍ഖറിന്‍റെ ശബ്ദത്തില്‍ പാട്ടിന്‍റെ മിക്സ് കേട്ട് സംഭവ ബഹുലമായ രംഗവും നടന്നു. പിന്നേം ദിവസം കഴിഞ്ഞ് ഒടുവില്‍ ഇറങ്ങിയതാണ് ഒറിജിനല്‍ പാട്ട്!.

പാട്ടെഴുതിയത് - ഷിഹാസ് അമ്മദ് കോയ, ട്യൂണ്‍ ചെയ്തത്- ശ്രീഹരി കെ നായര്‍, പാടിയത്- ദുല്‍ഖര്‍ സല്‍മാനും നായകന്‍ ഗ്രിഗറിയും.

ഇതില്‍ പരം സന്തോഷം ഇനി എന്ത് വേണം.

ഇതിനെല്ലാം അവസാനം ഹാപ്പി എന്‍ഡില്‍ സംവിധായകന്‍ ശംസു സെയ്ബയുടെ പേര് കാണിച്ചാല്‍ കഥ പൂര്‍ണം. എഴുതിയ നായകനും പാടിയവരും കേട്ടവരും ഹിറ്റടിച്ച് പാട്ട് യൂ ട്യൂബില്‍ ഇന്നും ട്രന്‍ഡിങ്ങാണ്.

ഇനി ഈ പാട്ട് ഒന്ന് കേട്ടുനോക്കിയേ!

ഡയറക്ടേഴ്സ് കട്ട്: ( സംവിധായകന്‍ ഷംസു സെയ്ബക്ക് പറയാനുള്ളത്)

'ഇന്നത്തെ ദിവസം ശരിക്കും എനിക്ക് വലിയ പെരുന്നാള് തന്നെയാണ് . മനസ്സില് വിത്തിട്ട് നനച്ച് വളർത്തിയ സിനിമയിലെ പാട്ട് മലയാളി ഏറ്റ് പാടിത്തുടങ്ങീട്ടുണ്ട്. ഭയങ്കര സന്തോഷം ....!!ആ പാട്ടിന് പിന്നില് ചെറിയൊര് കഥയുണ്ട്...

രണ്ടു വർഷങ്ങൾക്ക് മുമ്പ് ഫേസ്ബുക്കിലെ കൂട്ടുകാരിയായ ഉണ്ണിമായക്ക് സാറാഹാ ( Saraha.com ) ആപ്പില് ഏതോ വിരുതൻ ഒരു മെസ്സേജ് അയച്ചു. അത് ഓൾക്ക് ഭയങ്കര ഇഷ്ടായി... പേരും ഐഡൻ്റിറ്റിയും മറച്ച് വെച്ച് ആരായിരിക്കും ഇങ്ങനൊരു മെസ്സേജ് അയച്ചത്. ഓള് അറിയുന്ന അത്യാവശ്യം എഴുത്ത് വശമുള്ളവരോടൊക്കെ ചോദിച്ചു. എഴുത്താവുമ്പോ അവിടെ ജെനിത്തേട്ടൻ ഉണ്ടാവണമല്ലോ. പുള്ളിയോടും ചോദിച്ചു . എന്തായാലും വരികളിഷ്ടപ്പെട്ട ജെനിത്തേട്ടൻ (Jenith Kachappilly )അത് കൈയോടെ ഫേസ് ബുക്കിലിട്ടു. ഇനിയാണ് ട്വിസ്റ്റ്....!!നമ്മുടെ സിനിമയില് ഒരു കഥാപാത്രത്തെ വർണ്ണിക്കുന്ന തരത്തിലൊരു പാട്ട് ആലോചിച്ചു കൊണ്ടിരുന്ന എൻ്റെ കണ്ണിൽ ജെനിത്തേട്ടനിട്ട വരികളുടക്കി. രസം തോന്നിയ ഞാൻ അപ്പോത്തന്നെ വരികളയച്ച് കൊടുത്ത് ശ്രീഹരിയെക്കൊണ്ട് മ്യൂസിക്ക് ചെയിപ്പിച്ചു.(ജെനിത്തേട്ടൻ്റെതായത് കൊണ്ട് ).നമ്മള് പതിയെ പടത്തിൻ്റെ ഷൂട്ടിങ് തുടങ്ങി. നാളുകൾക്ക് ശേഷം സർപ്രൈസ് ആയി പാട്ട് ജെനിത്തേട്ടനെ കേൾപ്പിച്ചപ്പോ ഉള്ള മറുപടി ഇതായിരുന്നു."പാട്ടൊക്കെ സൂപ്പറാണ് പക്ഷേ ഇതെഴുതിയത് ഞാനല്ല". ഞാൻ അങ്ങേരെ നോക്കി പകച്ച് നിന്നു. ശ്ശെടാ ന്നാലും ആരായിരിക്കും അതെഴുതിയത്...ദിവസങ്ങള് കടന്ന് പോയി..! വരികളെഴുതിയ ആ അജ്ഞാതനു വേണ്ടിയുള്ള തിരച്ചില് തുടർന്ന് കൊണ്ടേയിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ഉണ്ണിമായയുടെ മെസ്സേജ് വന്നു.

"എടാ ആളെക്കിട്ടി...അതെഴുതിയത് എൻ്റെ കൂട്ടുകാരൻ ഷിയാസാണ്...!! "

അന്ന് ഷിയാസ് സാറാഹയില്‍ രസത്തിന് എഴുതിയിട്ടതാണ് ഇന്ന് ഡി.ക്യൂവിൻ്റെ ശബ്ദത്തില് നിങ്ങള് കേൾക്കുന്നത്...!!

രസം പിടിച്ച് ചെയ്യുന്നത് രസാവാണ്ട് എവിടെപ്പോവാൻ....!!എന്തായാലും പാട്ടിലെ ഉണ്ണിമായയെപ്പോലെ ...കൂട്ടുകാരി ഉണ്ണിമായയും സസ്പെൻസായി ഇരിക്കട്ടെ...!!

TAGS :

Next Story