Quantcast

ആനന്ദ കല്യാണത്തിലെ മൂന്നാമത്തെ ഗാനം റിലീസായി

നടന്‍ സുരേഷ് ഗോപി.എം.പി ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫെയ്സ് ബുക്കിലൂടെയാണ് ഗാനം പുറത്ത് വിട്ടത്

MediaOne Logo

  • Published:

    5 Oct 2020 2:47 PM GMT

ആനന്ദ കല്യാണത്തിലെ  മൂന്നാമത്തെ ഗാനം റിലീസായി
X

പുതുമുഖങ്ങള്‍ അണിനിരക്കുന്ന ആനന്ദ കല്യാണത്തിലെ മൂന്നാമത്തെ ഗാനം റിലീസായി .നടന്‍ സുരേഷ് ഗോപി.എം.പി ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫെയ്സ് ബുക്കിലൂടെയാണ് ഗാനം പുറത്ത് വിട്ടത്.ചിത്രത്തിലെ ആദ്യം റിലീസായ രണ്ട് ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു. മൂന്നാമത്തെ ഗാനം പ്രശസ്ത ഗായകരായ പി.കെ.സുനിൽകുമാറും ജ്യോത്സ്നയും ആലപിച്ചിരിക്കുന്നു. ഗാനരചന- പ്രഭാകരൻ നറുകര, സംഗീതം-രാജേഷ് ബാബു കെ ശൂരനാട്. ദക്ഷിണേന്ത്യൻ ഗായിക

സന മൊയ്തൂട്ടിയും പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ഹരിശങ്കറും ചേർന്ന് പാടിയതായിരുന്നു ചിത്രത്തിലെ ആദ്യ ഗാനം. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ നജീം അർഷാദിൻ്റയും പാർവ്വതിയുടെയും കാൽപനിക ശബ്ദ പിൻതുണയോടെ 'എൻ ശ്വാസക്കാറ്റേ' എന്ന രണ്ടാമത്തെ തമിഴ് ഗാനവും സംഗീത പ്രേമികൾ എറ്റെടുത്തിരുന്നു

ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി ആദ്യമായി പാടിയത് ഈ സിനിമയിലാണ്.സീബ്ര മീഡിയയുടെ ബാനറില്‍ പി സി സുധീര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് പ്രശസ്ത നടന്‍ അഷ്കര്‍ സൗദാനും കന്നഡ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രമാകുന്ന ആനന്ദകല്ല്യാണത്തിലെ ഈ തമിഴ് ഗാനം യുവ ഗാന രചയിതാവ് ബീബ.കെ.നാഥും സജിത മുരളീധരനും ചേർന്നാണ് ഒരുക്കിയത്. രാജേഷ് ബാബു കെശൂരനാടാണ് ഈണം നൽകിയത്.മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത താരങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെയായിരുന്നു ആ ഗാനം റിലീസായത്.

നജീം അർഷാദിനും പാർവ്വതിക്കും പുറമെ പ്രമുഖ ചലച്ചിത്ര പിന്നണി ഗായകരായ എം ജി ശ്രീകുമാര്‍, ജ്യോത്സ്ന, ഹരിശങ്കർ, പി.കെ.സുനില്‍കുമാര്‍ കോഴിക്കോട്, ശ്രീകാന്ത് കൃഷ്ണ എന്നിവരും ആനന്ദകല്ല്യാണത്തില്‍ പാടുന്നുണ്ട്.

ഫാമിലി എന്‍ര്‍ടെയ്നറായ ആനന്ദകല്ല്യാണം സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ്.ഹൃദയഹാരികളായ ഒരുപിടി ഗാനങ്ങളാണ് ഈ ചിത്രം പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.റാസ് മൂവിസ് ആനന്ദക്കല്യാണം തിയേറ്ററിലെത്തിക്കും.

അഷ്കര്‍ സൗദാന്‍, അര്‍ച്ചന, ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ജയ് ബാല, ശിവജി ഗുരുവായൂര്‍ , റസാക്ക് ഗുരുവായൂർ നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ബാനര്‍-സീബ്ര മീഡിയ, നിര്‍മ്മാണം-മുജീബ് റഹ്മാന്‍, രചന,സംവിധാനം- പി. സി സുധീര്‍,ഛായാഗ്രഹണം - ഉണ്ണി കെ മേനോന്‍, ഗാനരചന- നിഷാന്ത് കോടമന, പ്രേമദാസ് ഇരുവള്ളൂർ ബീബ കെ.നാഥ്, സജിത മുരളിധരൻ. പ്രഭാകരൻ നറുകര,സംഗീതം - രാജേഷ് ബാബു കെ ശൂരനാട്. ബി.ജി.എം-രാജേഷ് ബാബു കെ ശൂരനാട്, പ്രബൽ കുസും. സൗണ്ട് ഡിസൈൻ -പ്രബൽ കുസും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ലെനിന്‍ അനിരുദ്ധന്‍, എഡിറ്റിങ്- അമൃത് ലൂക്ക.ആര്‍ട്ട് ഡയറക്ടര്‍ - അബ്ബാസ് മൊയ്ദീന്‍, കോസ്റ്റ്യും - രാജേഷ്, മേക്കപ്പ് - പുനലൂര്‍ രവി, ആക്ഷന്‍ ഡയറക്ടര്‍ - ബ്രൂസ്ലി രാജേഷ്, പി ആര്‍ ഒ - പി ആര്‍ സുമേരന്‍ , അസോ. ഡയറക്ടേഴ്സ് - അനീഷ് തങ്കച്ചന്‍, നിഖില്‍ മാധവ്, പ്രൊജക്റ്റ് ഡിസൈനര്‍ - ശ്രീലേഖ കെ.എസ്, പ്രൊഡക്ഷന്‍ മാനേജേഴ്സ് - അബീബ് നീലഗിരി , മുസ്തഫ അയ്ലക്കാട്, ജയ്സൺ ഗുരുവായൂർ പബ്ലിസിറ്റി ഡിസൈന്‍സ് - മനോജ് ഡിസൈന്‍ .റാസ് മൂവിസ് റിലീസ്. തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.

TAGS :

Next Story