പ്രശസ്ത പിന്നണി ഗായകന്‍ സീറോ ബാബു അന്തരിച്ചു
സിനിമയിലും നാടകങ്ങളിലുമായി നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുണ്ട്.
പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ സീറോ ബാബു അന്തരിച്ചു. 80 വയസായിരുന്നു. സിനിമയിലും നാടകങ്ങളിലുമായി നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുണ്ട്.
കൊച്ചിക്കാരനായ കെ.ജെ ബാബു എന്ന സീറോ ബാബു 1964-82 കാലഘട്ടങ്ങളിലാണ് സജീവമായി പാടിയിരുന്നത്. പതിനെട്ടാമത്തെ വയസില്‍ കുടുംബിനി എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് സിനമാ ഗാനരംഗത്ത് പ്രവേശിക്കുന്നത്. മുന്നൂറിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. പിജെ ആന്റണിയുടെ ദൈവവും മനുഷ്യനും എന്ന നാടകത്തിലെ ഹിറ്റുഗാനമാണ് ബാബു എന്ന ഗായകനെ സീറോ ബാബു ആക്കിയത്.
മലയാറ്റൂര്‍ മലയും കേറി, പ്രേമത്തിന് കണ്ണില്ല, മുണ്ടോന്‍ പാടത്ത് കൊയ്ത്തിന്, ലവ് ഇന്‍ കേരള തുടങ്ങിയ ബാബു പാടിയ പാട്ടുകളില്‍ ചിലതാണ്. നിരവധി ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. മാടത്തരുവി, കാബൂളിവാല എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16