കൊച്ചിയില്‍ നടിയെ ഫ്ലാറ്റിൽ കയറി അക്രമിച്ചതായി പരാതി
നടി മീനു മുനീറിനെയാണ് ആലുവയിലെ ഫ്ലാറ്റിൽ കയറി ഗുണ്ടകൾ മർദ്ദിച്ചത്.
കൊച്ചിയിൽ നടിയെ ഫ്ലാറ്റിൽ കയറി അക്രമിച്ചതായി പരാതി. നടി മീനു മുനീറിനെയാണ് ആലുവയിലെ ഫ്ലാറ്റിൽ കയറി ഗുണ്ടകൾ മർദ്ദിച്ചത്. സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത്അന്വേഷണം ആരംഭിച്ചു.
ഇക്കഴിഞ്ഞ ദിവസമാണ് സംഭവം. മീനു മുനീറിനെ ഫ്ളാറ്റിൽ കയറി ഗുണ്ട അതിക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. ആലുവ ദേശത്തെ ഫ്ളാറ്റിലാണ് സംഭവം. ഫ്ലാറ്റിലെ കാർ പാർക്കിംങുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് അക്രമണത്തിന് കാരണം. പാർക്കിംഗ് അനധികൃതമായി അടച്ചുകെട്ടിയതിനെ ചോദ്യം ചെയ്തതാണ് മർദ്ദനത്തിലേക്ക് എത്തിച്ചത്.
പൊലീസ് നോക്കി നിൽക്കെയാണ് മർദ്ദിച്ചതെന്ന് മീനു മുനീർ പറഞ്ഞു. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ നെടുമ്പാശേരി പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ആരോപണം. ഇടനിലക്കാരെ വിട്ട് കേസ് പിന്‍വലിപ്പിക്കാന്‍ പോലീസ് ശ്രമം നടക്കുന്നതായും നടി വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
Adjust Story Font
16