ത്രില്ലടിപ്പിച്ച് 'നായാട്ട്' ട്രെയിലർ പുറത്ത്
ചിത്രത്തിന്‍റെ 2.57 മിനിറ്റോളമുള്ള ആകാംക്ഷയുണർത്തുന്ന ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്
ഹിറ്റ്മേക്കർ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'നായാട്ട്' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിന്‍റെ 2.57 മിനിറ്റോളമുള്ള ആകാംക്ഷയുണർത്തുന്ന ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ഒരു പൊലീസ് കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് നായാട്ട്. ജോസഫിന് ശേഷം ഷാഹി കബീറാണ് നായാട്ടിൻറെ രചന നിർവഹിക്കുന്നത്. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. മഹേഷ് നാരായണന്‍ എഡിറ്റിങും വിഷ്ണു വിജയ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.
Next Story
Adjust Story Font
16