ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, നടി കങ്കണ, നടന്‍ ധനുഷ്
മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തെരഞ്ഞെടുത്തു
ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം തെരഞ്ഞെടുത്തു. മികച്ച നടനുള്ള പുരസ്കാരം ധനുഷും മനോജ് ബാച്പേയിയും നേടി. കങ്കണ റണാവത്ത് മികച്ച നടിക്കുള്ള പുരസ്കാരം നേടി.
സജിന്‍ ബാബുവിന്‍റെ ബിരിയാണിക്ക് പ്രത്യേക ജൂറി പരാമര്‍ശം. മികച്ച തമിഴ് സിനിമ വെട്രിമാരന്‍റെ അസുരന്‍. ധനുഷ്, മഞ്ജു വാര്യര്‍ എന്നിവരാണ് അസുരനില്‍ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത്. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുല്‍ റിജി നായരുടെ കള്ളനോട്ടത്തിന്. മികച്ച സ്പെഷ്യല്‍ എഫക്ട് അവാര്‍ഡ് മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം.
മികച്ച മേക്കപ്പ് ആര്‍ടിസ്റ്റിനുള്ള പുരസ്കാരം ഹെലന്‍ എന്ന ചിത്രത്തിന് രഞ്ജിത്ത് സ്വന്തമാക്കി. മികച്ച ക്യാമറ, ഗിരീഷ് ഗംഗാധരന്‍ (ജല്ലിക്കട്ട്). മികച്ച സഹനടനുള്ള പുരസ്കാരം വിജയ് സേതുപതിക്കാണ്.
മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തെരഞ്ഞെടുത്തു. കഥേതര വിഭാഗത്തില്‍ മികച്ച കുടുംബമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം ശരണ്‍ വേണുഗോപാലിന്‍റെ ഒരു പാതിരാ സ്വപ്നം പോലെ നേടി.
Adjust Story Font
16