ബറോസിന് മലയാളത്തിൽ ആശംസകൾ നേർന്ന് ബിഗ് ബി
ആശംസകൾക്ക് മോഹൻലാൽ നന്ദി പറഞ്ഞു
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ചലച്ചിത്രത്തിന് ആശംസകളുമായി ബോളിവുഡ് തരാം അമിതാഭ് ബച്ചൻ. ട്വിറ്ററിലും ഫേസ്ബുക്കിലും മലയാളത്തിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ആശംസകൾ നേർന്നത്. മഹാനായ മോഹന്‍ലാല്‍ ആദ്യമായി സംവിധായകനായ ബറോസിന് അഭിനന്ദനങ്ങൾ എന്നായിരുന്നു അമിതാഭ് ബച്ചന്റെ കുറിപ്പ്.
T 3851 - മഹാനായ മോഹൻലാലിനെ തന്റെ ആദ്യ സംവിധായകനായ 'ബാരോസ്' അഭിനന്ദിക്കുന്നു .. വിജയം, സമൃദ്ധി, കൂടുതൽ മഹത്വം ..
— Amitabh Bachchan (@SrBachchan) March 23, 2021
mahānāya mēāhanlāline tanṟe ādya sanvidhāyakanāya 'bārēās' abhinandikkunnu .. vijayaṁ, samr̥d'dhi, kūṭutal mahatvaṁ .. ❤️🙏
ആശംസകൾക്ക് മോഹൻലാൽ മറുപടിയും നൽകി."താങ്കളുടെ ആശംസ വളരെ നന്ദിയോടെ ഞാന്‍ സ്വീകരിക്കുന്നു. ആ വാക്കുകൾ ഞാൻ എന്നും ഹൃദയത്തോട് ചേർത്ത് വെക്കും.താങ്കളുടെ അനുഗ്രഹങ്ങളും എന്നും എനിക്ക് പ്രചോദനമായിരിക്കും. അങ്ങയോടുള്ള എന്റെ ബഹുമാനവും ആരാധനയും തുടരും. വളരെ നന്ദി" മോഹൻലാൽ കുറിച്ചു.
Sir, it is with great gratitude that I accept your passionate message.Your thoughtfulness always touches my heart and your blessings I will always cherish. I thank you and reiterate my great admiration and respect for you. Love & Prayers.@SrBachchan https://t.co/nbHk4F1RKS
— Mohanlal (@Mohanlal) March 24, 2021
ബറോസ് സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കും. ഗോവയില്‍ വെച്ചാകും ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രീ ഡിയില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്ന പ്രത്യേകതയും ബറോസിനുണ്ട്. സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രമായ 'ഭൂത'ത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
Adjust Story Font
16