18 വര്‍ഷങ്ങള്‍ക്കിപ്പുറവും മീശ പിരിച്ച് ആ കള്ളന്‍
മീശമാധവൻ റിലീസായ വർഷം ജനിച്ചവർ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിവോട്ട് ചെയ്യും..
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നാണ് മീശമാധവന്‍. ലാല്‍ജോസ് സംവിധാനം ചെയ്ത സിനിമ 2002ലാണ് റിലീസ് ചെയ്തത്. ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ചിത്രത്തിലെ കഥാപാത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ മീശമാധവന്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു ഹ്രസ്വ ചിത്രം പ്രേക്ഷകശ്രദ്ധ നേടുകയാണ്.
എ വി തമ്പാന്‍ സംവിധാനം ചെയ്‍ത ഹ്രസ്വചിത്രത്തിന്‍റെ പേര് മീശമാര്‍ജാരന്‍ എന്നാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായ കള്ളനെ അവതരിപ്പിച്ചത് ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ആണ്. സംവിധായകന്‍ ലാല്‍ജോസ് ആണ് വീഡിയോ ഫേസ് ബുക്കില്‍ പങ്കുവെച്ചത്.
ഹ്രസ്വചിത്രത്തെ കുറിച്ച് ലാല്‍ജോസ്
മീശമാധവൻ റിലീസായ വർഷം ജനിച്ചവർ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിവോട്ട് ചെയ്യും. കാലമിത്രയായിട്ടും ഷോർട്ട് ഫിലിമുകളിലും ട്രോളുകളിലും മീമുകളിലും മാധവനും ഭഗീരഥൻപിളളയും ദിവസേനയെന്നോണം മത്സരിച്ച് കൊണ്ടേയിരിക്കുന്നു. ത്രിവിക്രമനും വക്കീൽ മുകുന്ദനുണ്ണിക്കും മുള്ളാണി പപ്പനും പട്ടാളം പുരുഷുവിനും വിശ്രമമില്ല. ഈ പ്രതിഭാസത്തെ ഉളളു നിറഞ്ഞ നന്ദിയോടെയാണ് നോക്കി കാണുന്നത്. മീശ മാധവൻ ഇൻസ്പയേർഡ് സൃഷ്ടികളിൽ ഏറ്റവും പുതിയത് ശ്രീ എ വി തമ്പാൻ സംവിധാനം ചെയ്ത മീശമാർജാരൻ എന്ന ഷോർട്ട് ഫിലിമാണ്. 1981ൽ റിലീസായ മനസിന്‍റെ തീർത്ഥയാത്ര എന്ന സിനിമയുടെ സംവിധായകനായി രംഗത്തു വന്നയാളാണ് ശ്രീ തമ്പാൻ. ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ആണ് മീശമാർജ്ജാരനിലെ 'കളളൻ'. എല്ലാ മീശമാധവൻ സ്നേഹികൾക്കുമായി ഈ ഷോർട്ട് ഫിലിം ഞാനിവിടെ പങ്കുവക്കുന്നു. മീശമാർജാരന് പിന്നിലും മുന്നിലും പ്രവർത്തിച്ചവർക്ക് ആശംസകൾ.
മീശ മാധവൻ റിലീസായവർഷം ജനിച്ചവർ ഈ നിയമസഭാതെരഞ്ഞെടുപ്പിൽ കന്നിവോട്ട് ചെയ്യും. കാലമിത്രയായിട്ടും ഷോർട് ഫിലിമുകളിലും...
Posted by Laljose on Saturday, March 13, 2021
Adjust Story Font
16