'കരണ്‍ ജോഹറും ആദിത്യ ചോപ്രയും ഒളിച്ചിരിക്കുകയാണ്, ഞാനിതാ ബോളിവുഡിനെ രക്ഷിക്കാന്‍ പോകുന്നു': കങ്കണ
തലൈവി ഏപ്രില്‍ 23ന് തിയറ്ററുകളില്‍ എത്തും.
കോവിഡ് വ്യാപനം കാരണം കുറേ നാള്‍ തിയറ്ററുകള്‍ അടച്ചിട്ടു. പിന്നീട് തിയറ്ററുകള്‍ തുറന്നിട്ടും വന്‍ മുതല്‍മുടക്കില്‍ നിര്‍മിച്ച പല ബോളിവുഡ് സിനിമകളുടെയും റിലീസ്, തിയറ്ററുകളില്‍ ആളെത്തുമോ എന്ന ആശങ്ക കാരണം നീട്ടിക്കൊണ്ടുപോവുകയാണ്. എന്നാല്‍ നടി കങ്കണ റണാവത്ത് ജയലളിതയായി അഭിനയിച്ച തലൈവി നേരത്തെ പ്രഖ്യാപിച്ചതുപോലെ ഏപ്രില്‍ 23ന് തന്നെ തിയറ്ററുകളില്‍ എത്തും.
ബോളിവുഡില്‍ നിന്ന് എന്നെ പുറത്താക്കാന്‍ അവര്‍ പറ്റുന്നതൊക്കെ ചെയ്തു. അവര്‍ കൂട്ടം ചേര്‍ന്ന് എന്നെ ആക്രമിച്ചു. ഇന്ന് കരണ്‍ ജോഹറും ആദിത്യ ചോപ്രയും ബോളിവുഡിലെ മഹാനടിമാരും ഒളിച്ചിരിക്കുകയാണ്. പക്ഷേ കങ്കണ റണാവത്തും സംഘവും 100 കോടിയുടെ സിനിമയുമായി ബോളിവുഡിനെ രക്ഷിക്കാന്‍ പോവുകയാണ്.
They did everything to throw me out of the industry,ganged up, harassed me today Bollywood ke thekedaars Karan Johar and Aadiya Chopra are hiding, all big heroes are hiding but Kangana Ranaut with her team coming with 100cr budget film to save Bollywood (cont) https://t.co/LBU4UcUNRJ
— Kangana Ranaut (@KanganaTeam) March 31, 2021
സംവിധായകന്‍ എ.എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാഹുബലി, മണികര്‍ണിക, ഭജരംഗി ഭായിജാന്‍ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിര്‍വഹിക്കും. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്.
ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ എംജിആറായി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. വൈബ്രി, കര്‍മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തലൈവിക്ക് പുറമെ കങ്കണയുടെ തേജസും ധാകഡും റിലീസിന് ഒരുങ്ങുകയാണ്.
Adjust Story Font
16