Quantcast

പാലക്കാട് വായില്യം കുന്ന് ക്ഷേത്രത്തിലെ സിനിമ ഷൂട്ടിംഗ് സംഘ് പരിവാർ പ്രവർത്തകർ തടഞ്ഞു

ഹിന്ദു - മുസ്ലീം പ്രണയം പറയുന്ന സിനിമ എവിടെയും ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി സിനിമ പ്രവർത്തകർ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    10 April 2021 7:15 AM GMT

പാലക്കാട് വായില്യം കുന്ന് ക്ഷേത്രത്തിലെ സിനിമ ഷൂട്ടിംഗ് സംഘ് പരിവാർ പ്രവർത്തകർ തടഞ്ഞു
X

പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലെ സിനിമാ ഷൂട്ടിംഗ് സംഘ് പരിവാർ പ്രവർത്തകർ തടഞ്ഞു. മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന 'നീയാം നദി ' എന്ന സിനിമയുടെ ചീത്രീകരണമാണ് തടഞ്ഞത്. ഷൂട്ടിങ്ങ് ഉപകരണങ്ങളും നശിപ്പിച്ചു. ഹിന്ദു - മുസ്ലീം പ്രണയം പറയുന്ന സിനിമ എവിടെയും ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി സിനിമ പ്രവർത്തകർ പറഞ്ഞു.

ക്ഷേത്രം അധികൃതരുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംസാരിച്ചതിന് ശേഷമാണ് ഇവിടെ ചിത്രീകരണം തുടങ്ങിയത്. എന്നാല്‍ സിനിമയുടെ കഥ പറയണമെന്ന് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയും കഥ കേട്ടതോടെ ചിത്രീകരണം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഈ സിനിമ എവിടെയും ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ഷൂട്ടിംഗ് ഉപകരണങ്ങള്‍ എടുത്തെറിയുകയും ചെയ്തു. സംഭവ സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. ഷൂട്ടിംഗ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള തീരുമാനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story