'കോപ്പിയടി വിവാദം'; 'ഹിസ് സ്റ്റോറി'യുടെ പോസ്റ്റര്‍ പിന്‍വലിച്ച് നിര്‍മാതാക്കള്‍
തന്‍റെ ലവ്(Loev) എന്ന സിനിമക്ക് വേണ്ടി ഡിസൈന്‍ ചെയ്ത പോസ്റ്റര്‍ അത് പോലെ ആള്‍ട്ട് ബാലാജി അവരുടെ ഷോയ്ക്ക് വേണ്ടി ഉപയോഗിച്ചതായി സുധാന്‍ഷും സാരിയ ആണ് ട്വിറ്ററില്‍ ഉയര്‍ത്തിയത്
പോസ്റ്റര്‍ ഡിസൈനിലെ സാമ്യത മോഷണമാണെന്ന ആരോപണം ഉയര്‍ന്നതോടെ സിനിമയുടെ പോസ്റ്റര്‍ പിന്‍വലിച്ച് ബോളിവുഡ് നിര്‍മാതാക്കള്‍. എക്താ കപ്പൂര്‍ സ്ട്രീമിങ് സര്‍വീസിന് കീഴിലെ ആള്‍ട്ട് ബാലാജിയാണ് 'ഹിസ് സ്റ്റോറി' എന്ന സീരീസിന്‍റെ പോസ്റ്റര്‍ കോപ്പിയടിയാണെന്ന മറ്റൊരു സംവിധായകന്‍റെ ആരോപണത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. തന്‍റെ ലവ്(Loev) എന്ന സിനിമക്ക് വേണ്ടി ഡിസൈന്‍ ചെയ്ത പോസ്റ്റര്‍ അത് പോലെ ആള്‍ട്ട് ബാലാജി അവരുടെ ഷോയ്ക്ക് വേണ്ടി ഉപയോഗിച്ചതായി സുധാന്‍ഷും സാരിയ ആണ് ട്വിറ്ററില്‍ ഉയര്‍ത്തിയത്.
ആരോപണം കടുത്തതോടെ എല്ലാ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും പോസ്റ്റര്‍ നീക്കം ചെയ്യുന്നതായി ആള്‍ഡ് ബാലാജി അറിയിച്ചു. പോസ്റ്ററിലെ വിചിത്രമായ സാമ്യതയും സമാനതയും കേവലം യാദൃശ്ചികം എന്ന് എഴുതിത്തള്ളാൻ കഴിയില്ലെന്നും ഇത് തങ്ങളുടെ ഡിസൈനിങ് ടീമിന്‍റെ ഭാഗത്തുനിന്നുള്ളതാണെന്നും അതില്‍ തങ്ങള്‍ ക്ഷമ ചോദിക്കുന്നതായും ആള്‍ട്ട് ബാലാജി അറിയിച്ചു.
WHY IS THIS INDUSTRY LIKE THIS?
— Sudhanshu Saria (@iamsuds) April 9, 2021
Woke up to find that our painstakingly illustrated, original poster for @loevfilm has just been blatantly ripped off by the geniuses at @altbalaji @ZEE5Premium for their show #HisStoryy // Thread pic.twitter.com/ljQ9vNSa0a
ആള്‍ട്ട് ബാലാജിയുടെ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ നിന്നും പോസ്റ്റര്‍ നീക്കം ചെയ്തതായും നിര്‍മാതാക്കള്‍ വ്യക്തമാക്കി. പോസ്റ്ററില്‍ മോഷണമാരോപണം ഉയര്‍ന്നതോടെ ബോളിവുഡ് സംവിധായകന്‍ വിക്രമാദിത്യ മോട്വാന സുധാന്‍ഷും സാരിയക്ക് ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലൂടെ പിന്തുണ അറിയിച്ചിരുന്നു.
Thank you for taking the stolen image down @altbalaji and for your apology. Even if it isn't entirely sincere and comprehensive. // THREAD https://t.co/KC4NbOVbDp
— Sudhanshu Saria (@iamsuds) April 11, 2021
Adjust Story Font
16