Quantcast

അടുത്ത സിനിമയില്‍ ഞാനില്ലെങ്കില്‍ പ്രശ്നമുണ്ടാക്കും; നായാട്ട് ടീമിനെ ഭീഷണിപ്പെടുത്തി മഞ്ജു വാര്യര്‍

ഈ സിനിമയുടെ ഭാഗമായ എല്ലാവരോടും തനിക്ക് കടുത്ത അസൂയയാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    12 April 2021 6:53 AM

അടുത്ത സിനിമയില്‍ ഞാനില്ലെങ്കില്‍ പ്രശ്നമുണ്ടാക്കും; നായാട്ട് ടീമിനെ ഭീഷണിപ്പെടുത്തി മഞ്ജു വാര്യര്‍
X

ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് തിയറ്ററിലെത്തിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍, നിമിഷ സജയ്‍, ജോജു ജോര്‍ജ്ജ് എന്നിവര്‍ ഒരുമിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമാതാരങ്ങള്‍ക്ക് വേണ്ടി പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. ചിത്രം കണ്ട നടി മഞ്ജു വാര്യരും മികച്ച അഭിപ്രായമാണ് പറയുന്നത്.

ഈ സിനിമയുടെ ഭാഗമായ എല്ലാവരോടും തനിക്ക് കടുത്ത അസൂയയാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. നല്ല സിനിമയാണ്. സംവിധായകന്‍റെ കയ്യൊപ്പ് വളരെ വ്യക്തമായും ശക്തമായും പതിഞ്ഞ ചിത്രമാണ്. ഇതൊരു സിനിമയാണെന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ മറന്നുപോയി. വളരെ റിയലിസ്റ്റാകായി, നാച്ചുറലായി, ബ്രില്യന്‍റായി എടുത്ത സിനിമയാണ് നായാട്ട്. പക്ഷെ അതിലെനിക്ക് വലിയ അത്ഭുതമൊന്നുമില്ല. കാരണം ഇവരൊരു കില്ലര്‍ ടീമാണ്. ഇവരൊക്കെ എന്‍റെ ഏറ്റവും വലിയ സുഹൃത്തുക്കളാണ് എന്ന് പറയുന്നത് തന്നെ അഭിമാനമാണ്. ഇനി അടുത്ത സിനിമയില്‍ താനില്ലെങ്കില്‍ പ്രശ്നമുണ്ടാക്കുമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

താന്‍ അഭിനയിച്ചതുകൊണ്ട് മാത്രം പറയുന്നതല്ലെന്നും നായാട്ട് ഒരു വന്‍പടമാണെന്നും നടന്‍ ജോജു ജോര്‍ജ്ജ് പറഞ്ഞു. എല്ലാവരും തിയറ്ററില്‍ തന്നെ പോയി സിനിമ കാണണമെന്ന് നിമിഷ സജയന്‍ പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story