Quantcast

നായിക അനന്യക്ക് 3 കോടി, വിജയ് ദേവരകൊണ്ട വാങ്ങിയത് വൻ തുക; ലൈഗറിലെ താരങ്ങളുടെ പ്രതിഫലം

ലാസ് വെഗാസിലെ മിക്‌സഡ് മാർഷൽ ആർട്‌സ് ചാമ്പ്യനാവാൻ യുവാവ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം

MediaOne Logo

Web Desk

  • Updated:

    2022-08-26 16:15:09.0

Published:

26 Aug 2022 4:11 PM GMT

നായിക അനന്യക്ക് 3 കോടി, വിജയ് ദേവരകൊണ്ട വാങ്ങിയത് വൻ തുക; ലൈഗറിലെ താരങ്ങളുടെ പ്രതിഫലം
X

തെലുങ്ക് താരം വിജയ് ദേവരകോണ്ട, ബോളിവുഡ് നടി അനന്യ പാണ്ഡെ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പൂരി ജനന്നാഥ് സംവിധാനം ചെയ്ത ചിത്രമാണ് ലൈഗർ. ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹറും പൂരി ജഗന്നാഥും ചാർമി കൗറും അപൂർവ മെഹ്ത്തയും ചേർന്നാണ് ചിത്രം നിർമിച്ചത്. ലാസ് വെഗാസിലെ മിക്‌സഡ് മാർഷൽ ആർട്‌സ് ചാമ്പ്യനാവാൻ യുവാവ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിരപ്പിക്കുന്നുണ്ട്.

തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ലൈഗറിന് നായകൻ വിജയ് ദേവരകോണ്ട വൻ പ്രതിഫലമാണ് വാങ്ങിയിരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 35 കോടി രൂപയാണ് നടന്റെ പ്രതിഫലം. മൂന്ന് കോടി രൂപയാണ് അനന്യ പാണ്ഡെയുടേത്. വിജയ് ദേവരകൊണ്ടയുടെ അമ്മയുടെ വേഷം ചെയ്ത രമ്യ കൃഷ്ണൻ ഒരു കോടി രൂപയാണ് കൈപ്പറ്റിയത്. നായകന്റെ ട്രെയിനറായി എത്തിയ റോഹിത് റോണി 1.5 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്.

സിനിമ നേരത്തെ വലിയ രീതിയിലുള്ള ബഹിഷ്‌കരണാഹ്വാനം നേരിട്ടിരുന്നു. സിനിമയുടെ പ്രചാരണത്തിനെത്തിയപ്പോൾ താരം മേശയ്ക്ക് മുകളിൽ കാലെടുത്തുവെച്ച് സംസാരിച്ചത് സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനത്തിന് കാരണമായി. ഇത് ബഹിഷ്‌കരണാഹ്വാനത്തിലേക്ക് നയിക്കുകയായിരുന്നു. ലൈഗറിന്റെ നിർമ്മാണ പങ്കാളിയായി കരൺ ജോഹർ ഉണ്ടെന്നുളളതയിരുന്നു ബഹിഷ്‌കരണത്തിനുളള മറ്റൊരു കാരണം. കോഫി വിത്ത് കരൺ എന്ന ടോക് ഷോയിൽ തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാരയ്ക്കെതിരെയുളള കരൺ ജോഹറിന്റെ പരാമർശങ്ങളിൽ നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഷോയുടെ അവതാരകൻ കരൺ ജോഹർ സാമന്തയോട് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അഭിനേത്രിയായി കാണുന്ന നടി ആരാണ് എന്ന് ചോദിക്കുന്നുണ്ട്. നയൻതാര എന്നായിരുന്നു സാമന്തയുടെ മറുപടി. തൊട്ടു പിന്നാലെ 'അവർ എന്റെ ലിസ്റ്റിലില്ല' എന്നായിരുന്നു കരണിന്റെ കമന്റ്. ഇതാണ് ആരാധകരെ പ്രകോപിതരാക്കിയത്. കൂടാതെ കരൺ ജോഹറിനെതിരെ നേരത്തെയുളള ആരോപണങ്ങളും ഈ അവസരത്തിൽ ചർച്ചചെയ്യപ്പെട്ടു.

ഇതിനുപുറമെ വിജയ് ദേവരകൊണ്ടയും ലൈഗറിലെ നായിക അനന്യ പാണ്ഡേയും വിജയുടെ വീട്ടിൽ നടന്ന ഒരു പൂജയിൽ പങ്കെടുത്തിരുന്നു. ഇതിൽ താരങ്ങൾ സോഫയിൽ ഇരിക്കുകയും പുരോഹിതർ നിൽക്കുകയുമാണ് ചെയ്യുന്നത്. ഇത് സംസ്‌കാരമില്ലായ്മയാണെന്നും പുരോഹിതരോടുള്ള അനാദരവാണെന്നും ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. ഇത് ചൂണ്ടിക്കാട്ടിയും സിനിമ ബഹിഷ്‌കരിക്കാനായി ട്വീറ്റുകൾ ഉയർന്നതോടെ ട്രെൻഡിങ് ലിസ്റ്റിൽ ബോയ്്‌ക്കോട്ട് ലൈഗർ ഹാഷ്ടാഗ് ഇടം പിടിക്കുകയും ചെയ്തു.

TAGS :

Next Story