Quantcast

സെല്‍ഫിയെടുത്ത് സമ്പാദിച്ചത് 30 ലക്ഷം രൂപ; ഓറിയുടെ വാക്കുകള്‍ കേട്ട് ഞെട്ടി സല്‍മാന്‍ ഖാന്‍

ബോളീവുഡ് സൂപ്പർതാരം സൽമാൻ ഖാൻ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയിൽ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-12-01 06:01:27.0

Published:

1 Dec 2023 5:59 AM GMT

30 lakh rupees earned by taking selfies; Salman Khan heard Ori
X

ബോളിവുഡിലെ താരസുന്ദരിമാർക്കൊപ്പം പാർട്ടികളിൽ നിറഞ്ഞുനിൽക്കുന്നയാളാണ് ഓറി എന്ന ഓർഹാൻ അവത്രമണി. എന്നാൽ ഇദ്ദേഹവും ബോളിവുഡ് താരങ്ങളുമായുള്ള ബന്ധം എന്താണെന്ന് വ്യക്തമല്ല. ഇപ്പോഴിതാ തൻ സെൽഫിക്ക് പോസ് ചെയ്ത് ലക്ഷങ്ങൾ സമ്പാദിച്ച കാര്യം വെളിപ്പെടുത്തുകയാണ് ഓറി. ബോളീവുഡ് സൂപ്പർതാരം സൽമാൻ ഖാൻ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയിൽ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോൾ തന്റെ കാര്യങ്ങൾ നോക്കിനടത്താനായി അഞ്ച് മാനേജർമാരുണ്ടെന്നും ഓറി വെളിപ്പെടുത്തി. ഞെട്ടലോടെയാണ് ചെറുപ്പക്കാരന്റെ വാക്കുകൾ സൽമാൻ കേട്ടത്.

'ആളുകൾ എന്നെ പാർട്ടികളിലേക്ക് ക്ഷണിക്കുകയും അവരുടെ കുട്ടികൾക്കും കുടുംബത്തിനമൊപ്പം പോസ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. ഈ ചിത്രങ്ങളിലൂടെ ഒറ്റ രാത്രികൊണ്ട് ഞാൻ 20-30 ലക്ഷം രൂപ സമ്പാദിക്കും' ഓറി പറഞ്ഞു. നിങ്ങളുടെ കുടെ ആളുകൾ സെൽഫിയെടുക്കുന്നതിന് നിങ്ങൾ പണം വാങ്ങാറുണ്ടോ സൽമാൻ ആശ്ചര്യത്തോടെ ചോദിച്ചു. 'എന്റെ സ്പർശനത്തിൽ ആവരുടെ പ്രായം കുറയുന്നു, ആരോഗ്യ പ്രശ്‌നങ്ങൾ ഭേദമാകുന്നു' എന്നായിരുന്നു ഓറിയുടെ മറുപടി. തനിക്ക് അഞ്ച് മാനേജർമാരുണ്ടെന്നും ഓറി സൽമാനോട് പറഞ്ഞു.

'അവരൊക്കെ എന്താണ് ചെയ്യുന്നത്? എന്ന നടന്റെ ചോദ്യത്തിന് 'രണ്ട് പേർ സോഷ്യൽ മീഡിയ മാനേജർമാർ, ഒരാൾ പി.ആർ മാനേജർ, ഒരാൾ മൊത്തത്തിലുള്ള ബ്രാൻഡ് മാനേജർ, ഒരാൾ ഫുഡ് മാനേജർ', എന്നായിരുന്നു ഓറി സൽമാനോട് പറഞ്ഞത്

TAGS :

Next Story