Quantcast

അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബില്‍; അമ്പരപ്പിച്ച് സായ് പല്ലവി- നാഗ ചൈതന്യ ചിത്രം 'ലവ് സ്റ്റോറി'

തിയറ്ററുകള്‍ ഹൗസ്ഫുള്ളാക്കി കൊണ്ടാണ് ലവ് സ്റ്റോറിയുടെ തേരോട്ടം

MediaOne Logo

Web Desk

  • Updated:

    2021-10-03 06:27:20.0

Published:

3 Oct 2021 6:22 AM GMT

അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബില്‍; അമ്പരപ്പിച്ച് സായ് പല്ലവി- നാഗ ചൈതന്യ ചിത്രം ലവ് സ്റ്റോറി
X

കോവിഡ് ഭീതി മൂലം ദീര്‍ഘകാലമായി അടച്ചിട്ടിരുന്ന തിയറ്ററുകള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കി സായ് പല്ലവിയും നാഗചൈതന്യയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ലവ് സ്റ്റോറി'. 30 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബിലെത്തി. ആദ്യ ദിനം തന്നെ ഈ സിനിമ നേടിയത് 10 കോടി രൂപയാണ്. കോവിഡ് മൂലം പ്രതിസന്ധിയിലായ തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് പ്രതീക്ഷ പകര്‍ന്നിരിക്കുകയാണ് ചിത്രം.

കോവിഡിന്‍റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് ചിത്രത്തിന്‍റെ റിലീസ് നീട്ടിവച്ചിരുന്നു. പിന്നീടാണ് സെപ്റ്റംബറില്‍ റിലീസ് പ്രഖ്യാപിച്ചത്. ചിത്രത്തിന് ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നും മികച്ച ഓഫറുകള്‍ ലഭിച്ചിരുന്നെങ്കിലും നിര്‍മ്മാതാക്കള്‍ തിയറ്റര്‍ റിലീസ് തന്നെയായിരിക്കും സിനിമ എന്ന് തീരുമാനിക്കുകയായിരുന്നു.



കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ ചിത്രം തിയറ്ററില്‍ എത്തിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നെങ്കിലും തെലുങ്ക് സിനിമാലോകത്ത് ലവ് സ്റ്റോറി വലിയ വിജയമാണ് ഉണ്ടാക്കിയത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം റെക്കോഡ് കളക്ഷനാണ് നേടുന്നത്. കൂടാതെ തിയറ്ററുകള്‍ ഹൗസ്ഫുള്ളാക്കി കൊണ്ടാണ് ലവ് സ്റ്റോറിയുടെ തേരോട്ടം. വിദേശത്തും ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലുമായി 700ലധികം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ലോകമെമ്പാടുമായി 1000 സ്ക്രീനുകളിലും.




നര്‍ത്തകരായാണ് നാഗചൈതന്യയും സായ് പല്ലവിയും ചിത്രത്തില്‍ വേഷമിടുന്നത്. ഫിദ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സായ് പല്ലവിയെ നായികയാക്കി ശേഖര്‍ കമൂല സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏഷ്യൻ സിനിമാസ്, അമിഗോസ് ക്രിയേഷൻസ്, ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് എന്നിവ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാന്‍റെ സംഗീത സ്ഥാപനത്തിലെ വിദ്യാർത്ഥിയായ പവനാണ്.

ചിത്രത്തില്‍ പോസാനി കൃഷ്ണ മുരളി, റാവോ രമേഷ്, ഈശ്വരി റാവു, ദേവയാനി, രാജീവ് കനകാലാ, സത്യം രാജേഷ് തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. വിജയ് സി കുമാര്‍ ഛായാഗ്രഹകനായ ചിത്രത്തിന്‍റെ എഡിറ്റര്‍ മാര്‍ത്താണ്ട കെ വെങ്കിടേഷാണ്.

TAGS :

Next Story